Image

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അയര്‍ലന്‍ഡ് കുടുംബസംഗമം ഫാ. രാജേഷ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു

Published on 17 November, 2022
 ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അയര്‍ലന്‍ഡ് കുടുംബസംഗമം ഫാ. രാജേഷ് മേച്ചിറാകത്ത് ഉദ്ഘാടനം ചെയ്തു


ഡബ്ലിന്‍ : ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അയര്‍ലന്‍ഡ് കുടുംബ സംഗമം വര്‍ണാഭമായി നടത്തപ്പെട്ടു. നവംബര്‍ 12 ന് ശനിയാഴ്ച വാക്കിന്‍സ്ടൗണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ജോയി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഡബ്ലിന്‍ അതിരൂപതയിലെ ബാലിമൂണ്‍ സെന്റ് പാപ്പിന്‍സ് പള്ളി അസി. വികാരിയും, സൈക്കോളജിയില്‍ ഗവേഷണ വിദ്യാര്‍ഥിയും, കണ്ണൂര്‍ ജില്ലക്കാരനുമായ ഫാ. രാജേഷ് മേച്ചിറാകാത്ത് ഉദ്ഘാടനം ചെയ്തു.

സംഗമത്തിന്റെ സംഘാടകരായ ബിനുജിത്ത് സെബാസ്റ്റ്യന്‍, പിന്േറാ റോയി, ഷീന്‍ തോമസ് എന്നിവര്‍ ഭ0ദ്വ്രീപം കൊളുത്തി ഉല്‍ഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു. അഡ്വ.സിബി സെബാസ്‌ററ്യന്‍, ഇരിക്കൂര്‍ എംഎല്‍എ അഡ്വ.സജീവ് ജോസഫ്, പേരാവൂര്‍ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ എന്നിവര്‍ കുടുംബ സംഗമത്തിന് ഓണ്‍ലൈനില്‍ ആശംസകള്‍ നേര്‍ന്നു.

പിന്േറാ റോയി സമ്മേളനത്തിന് നന്ദി പറഞ്ഞു. റവ.ഫാ. രാജേഷ് മേച്ചിറാകത്ത് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് Spice Bazar Tallaght, Spice Bazar Swords, Daily delight, RR Recruitment എന്നിവരാണ് .

കോവിഡ് മഹാമാരി മൂലം മൂന്നു വര്‍ഷമായി നടക്കാതിരുന്ന കണ്ണൂര്‍ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ കൂടി ചേരലും കുടുംബസംഗമവും വലിയ ജനപങ്കാളിത്വത്തില്‍ ശ്രദ്ധേയമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അയര്‍ലന്‍ഡിലെത്തിവര്‍ പരസ്പരം കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും വലിയ ആവേശമാണ് കാട്ടിയത്.

 

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക