Image

കുവൈറ്റ് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ 18ന്

Published on 17 November, 2022
 കുവൈറ്റ് പഴയപള്ളി ആദ്യ ഫലപ്പെരുന്നാള്‍ 18ന്


കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി സാന്തോം ഫെസ്റ്റ്- 2022 എന്ന പേരില്‍ കൊയ്ത്തുത്സവം കൊണ്ടാടും.

നവംബര്‍ 18 വെള്ളിയാഴ്ച അല്‍ സാദിയ ടെന്റിയില്‍ നടക്കുന്ന പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കത്ത ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി മുഖ്യാതിഥിയാകും. മാര്‍ത്തോമ സഭയുടെ അടൂര്‍, കൊച്ചി ഭദ്രാസനാധിപന്‍ റവ. ഡോ.എബ്രഹാം മാര്‍ പൗലോസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നല്‍കും.

ആദ്യഫലപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇടവക മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഹമ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ രാവിലെ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഗായകന്‍ നൗഫല്‍ റഹ്മാന്‍, ഗായികമാരായ ഷെയ്ഖ അബ്ദുള്ള, റൂത്ത് റ്റോബി, ഡിലൈറ്റ്‌സ് മ്യൂസിക്ക് ബാന്‍ഡിന്േറയും സംഗീത വിരുന്നും, പൊതു സമ്മേളനം, ഡാന്‍സ്, ഗെയിംസ്, നാടന്‍ പാട്ട്, മാര്‍ഗംകളി തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറുന്നതായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

 

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക