Image

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി വികാരിയായി ഫാ. പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു

Published on 22 November, 2022
 ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ പള്ളി വികാരിയായി ഫാ. പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു

 


ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലൈനായി ഫാ. പ്രിന്‍സ് മാലിയില്‍ ചുമതലയേറ്റു. അയര്‍ലന്‍ഡിലെത്തിയ ഫാ. പ്രിന്‍സിനെ, നിലവിലെ ചാപ്ലൈയിന്‍ ഫാ. റോബിന്‍ തോമസ് ,കൈക്കാര·ാരായ സിബി ജോണി, അനില്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വിശുദ്ധ കുര്‍ബാന മധ്യേ ഫാ. പ്രിന്‍സ് ഔദ്യോഗികമായി സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലയിനായി ചുമതലയേറ്റു. വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. റോബിന്‍ തോമസ്, ഫാ. ഷോജി, ഫാ. പ്രിന്‍സ് മാലിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ബിനോയി കാച്ചപ്പിള്ളി ഫാ. പ്രിന്‍സിനെ ഇടവകയിലേയ്ക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.


ഫാ. റോബിന്‍ തോമസ്, ഇടവകാംഗങ്ങള്‍ കഴിഞ്ഞ ആറു വര്‍ഷകാലമായി തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുകയും, നിയുക്ത ചാപ്ലൈയിന്‍ ഫാ. പ്രിന്‍സിനു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക