Image

നവയുഗം അല്‍ഖോബാറില്‍ നോര്‍ക്ക-പ്രവാസിക്ഷേമ ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

Published on 24 November, 2022
നവയുഗം അല്‍ഖോബാറില്‍ നോര്‍ക്ക-പ്രവാസിക്ഷേമ ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.

അല്‍ ഖോബാര്‍:  നവയുഗം സാംസ്‌ക്കാരികവേദി തുഗ്ബ ബഗ്ലഫ് സനയ്യ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  പ്രവാസികള്‍ക്കായി അല്‍ഖോബാറില്‍ നോര്‍ക്ക - പ്രവാസി ക്ഷേമ ബോര്‍ഡ് സേവനങ്ങള്‍ക്കുള്ള ഹെല്‍പ്പ് ഡെസ്‌ക്ക് ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു.
നവംബര്‍ 25 വെള്ളിയാഴ്ച വൈകുന്നേരം എട്ടു മണി മുതലാണ് ഹെല്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തിയ്ക്കുക.

അല്‍ഖോബാറിലുള്ള കേരള പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും, പ്രവാസി ക്ഷേമനിധി അംഗത്വം, നോര്‍ക്ക ഐ.ഡി കാര്‍ഡ് എന്നിവ എടുക്കുന്നതിനു വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനുമായാണ്   നോര്‍ക്ക ഹെല്‍പ്പ് പ്രവര്‍ത്തനം നടത്തുക.

ഹെല്‍പ്പ്‌ഡെസ്‌ക്കില്‍ പങ്കെടുക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും നവയുഗം യൂണിറ്റ് ഭാരവാഹികളായ സിറാജ് (മൊബൈല്‍: 0572679331), അബൂബക്കര്‍ (മൊബൈല്‍: 0553709692) എന്നിവരുമായി ബന്ധപ്പെടണമെന്ന് നവയുഗം നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്ക് കണ്‍വീനര്‍ ദാസന്‍ രാഘവന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക