Image

അജ്പാക് ട്രാവന്‍കൂര്‍ നെടുമുടിവേണു സ്മാരക ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ഫ്‌ലയര്‍ പ്രകാശനം ചെയ്തു.

Published on 24 November, 2022
 അജ്പാക് ട്രാവന്‍കൂര്‍ നെടുമുടിവേണു സ്മാരക ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ഫ്‌ലയര്‍ പ്രകാശനം ചെയ്തു.

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തില്‍ ഡിസംബര്‍ 1നും 2നും അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റന്‍ അക്കാദമി കോര്‍ട്ടില്‍ നടത്തുന്ന യശ:ശരീരനായ മലയാള ചലച്ചിത്രനടന്‍ ശ്രീ. നെടുമുടിവേണു സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫ്‌ലയര്‍  പ്രകാശനം 23 നവംബര്‍ 2022 ബുധനാഴ്ച മംഗഫില്‍ നടന്നു.

അജ്പാക് സ്‌പോര്‍ട്‌സ് വിങ്ങിന്റെ ജനറല്‍ കണ്‍വീനര്‍ ലിബു പായിപ്പാടിന്റ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അജ്പാക് പ്രസിഡന്റ് രാജീവ് നടുവിലെമുറി  ലിബു പായിപ്പാടന്  നല്‍കി ഫ്‌ലയര്‍ പ്രകാശനം ചെയ്തു. പ്രസ്തുത യോഗത്തില്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ബിനോയി ചന്ദ്രന്‍, ട്രഷറര്‍ കുര്യന്‍ തോമസ്, ഭാരവാഹികളായ മാത്യു ചെന്നിത്തല, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം,  അനില്‍ വള്ളികുന്നം, ഹരി പത്തിയൂര്‍, രാഹുല്‍ ദേവ്, സുമേഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്റര്‍ ആലപ്പുഴ, ബിഗ്‌ന്നേഴ്‌സ്, ഇന്റര്‍ മീഡിയറ്റ്, ലോവര്‍ ഇന്റര്‍ മീഡിയറ്റ്, എബവ് 40, അഡ്വാന്‍സ്. എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.. ബന്ധപ്പെടേണ്ട നമ്പര്‍. 66164479, 65020092, 66917246

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക