Image

ലോകകപ്പില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ഇംതാദ് വിസ്മയമായി

Published on 28 November, 2022
 ലോകകപ്പില്‍ ശനിയാഴ്ച നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് ഇംതാദ് വിസ്മയമായി

 

ജിദ്ദ: ലോക കപ്പില്‍ ശനിയാഴ്ച നടന്ന മുഴുവന്‍ മത്സരങ്ങളുടേയും ഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് യുവാവ് വിസ്മയമായി. ജിദ്ദ പാന്തേഴ്‌സ് ഭാരവാഹിയായ ഇംതാദ് ആണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങള്‍ പ്രവചിച്ചത്.

ഓസ്‌ട്രേലിയയും ടുണീഷ്യയും, സൗദി അറേബ്യയും പോളണ്ടും, ഫ്രാന്‍സും ഡെന്‍മാര്‍ക്കും , അര്‍ജന്റീനയും മെക്‌സിക്കോയും തമ്മിലുള്ള നിര്‍ണായക മത്സരഫലങ്ങളാണ് ഗോളുകകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. ഇംതാദിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. കടുത്ത ബ്രസീല്‍ ആരാധകനായ ഇതാദ് പക്ഷേ അര്‍ജന്റീനയുടെ വിജയവും പ്രവചിച്ചു.


ജിദ്ദയില്‍ ഷാറാ ബലദിയയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരുന്ന മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശിയാണ്. നല്ല ഫുട്‌ബോള്‍ കളിക്കാരനും ജിദ്ദ പാന്തേഴ്‌സ് ഫുട്‌ബോള്‍ ടീമംഗവുമായ ഇംതാദിനെ ജിദ്ദ പാന്തേഴ്‌സ് അഭിനന്ദിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക