സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ 2012-14 വര്‍ഷത്തേയ്ക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 22 ന് സില്വര്വാട്ടറിലെ സിഡ്നി ബഹായ് സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി കെ.പി ജോസ് കാച്ചപള്ളി (പ്രസിഡന്റ്), ജോര്‍ജ് തോമസ് (വൈസ് പ്രസിഡന്റ്), മുരളി മേനോന് (സെക്രട്ടറി), ടോമി വര്‍ഗീസ് മംഗലത്തില്‍ (ട്രഷറര്‍) എന്നിവരെയും കമ്മിറ്റിയംഗങ്ങളായി കെ. വിശ്വനാഥന്, നന്ദകുമാര്‍ വടക്കേപ്പാട്ട്, സുനില്‍കുമാര്‍, സുരേഷ് മങ്കര, ഡോ. അവനീഷ് പണിക്കര്‍ എന്നിവരെയും പബ്ലിക് ഓഫീസറായി സണ്ണി പണിക്കരെയും തെരഞ്ഞെടുത്തു.
പുതിയ ഭരണസമിതിക്ക് എല്ലാ ഭാവുകങ്ങളും ആശംസിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്ത് മുന്‍ പ്രസിഡന്റ് പത്മനാഭന് കരാമില് പ്രസംഗിച്ചു. സ്വാനമൊഴിഞ്ഞ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ പുതിയ പ്രസിഡന്റ് കെ.പി. ജോസ് അനുസ്മരിച്ചു.
ഓസ്ട്രേലിയയിലെ മറ്റു ഇന്ത്യന്‍ സംഘടനകളില്‍ മികവുറ്റ സംഘടനയെന്ന വിശേഷണം മലയാളി അസോസിയേഷനു ലഭിക്കാനിടയായത് പത്മനാഭന്റെ നേതൃത്വവും പരിശ്രമവും കൊണ്ടായിരുന്നുവെന്നു കെ.പി ജോസ് പറഞ്ഞു. തുടര്‍ന്ന് പുതിയ അംഗങ്ങളെ തങ്ങളുടെ ഇരിപ്പിടങ്ങള്‍ നല്കി നിലവിലെ അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.രണ്ടു ഭരണസമിതിയിലെയും അംഗങ്ങള്‍ ഒരുമിച്ചുള്ള ഗ്രൂപ്പ് ഫോട്ടോ സെഷനും ഉണ്ടായിരുന്നു.