Image

അബുദാബി മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു

Published on 30 November, 2022
 അബുദാബി മാര്‍ത്തോമ ഇടവക കൊയ്ത്തുല്‍സവം സംഘടിപ്പിച്ചു

 

അബുദാബി: അബുദാബി മാര്‍ത്തോമ ഇടവകയുടെ 2022-23 വര്‍ഷത്തെ കൊയ്ത്തുല്‍സവം മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ വന്‍ ജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെട്ടു. നവംബര്‍ 27 ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാനയോട് കൂടി ആരംഭിച്ച കൊയ്ത്തുല്‍സവത്തില്‍, വിശ്വാസികള്‍ ആദ്യ ഫലവിഭവങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തി.

വൈകിട്ട് 3.30 നു വിളംബര ഘോഷയാത്രയോടു കൂടി കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചു. ന്ധജീവന്റെ പുതുക്കവും രക്ഷയുടെ സന്തോഷവും എന്ന ഇടവകയുടെ ഈ വര്‍ഷത്തെ ചിന്താവിഷയത്തെയും, യുഎഇയുടെ ദേശീയ ദിനത്തോടുമനുബന്ധിച്ചുള്ള, നിശ്ചല ദൃശ്യങ്ങളും, കുട്ടികള്‍ അവതരിപ്പിച്ച ദൃശ്യ ആവിഷ്‌കാരങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യുഎഇയുടെയും ഭാരതത്തിന്റെയും പതാക ഉയര്‍ത്തലോടും ഇരു രാജ്യങ്ങളുടെയും, ദേശീയ ഗാനത്തോടും കൂടി ആരംഭിച്ചു.

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക