Image

ലഹരി മരുന്നുകള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Published on 01 December, 2022
   ലഹരി മരുന്നുകള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടിയുമായി അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

 

അബുദാബി : ലഹരിയില്‍ മയങ്ങുന്ന വര്‍ത്തമാനകാല സമൂഹത്തെ, വരാന്‍ പോകുന്ന വന്‍ വിപത്തിനെതിരെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാട്ടില്‍ നിന്നും , ഗള്‍ഫ് നാടുകളില്‍ നിന്നും ലഭിക്കുന്ന നിരാശാജനകമായ വാര്‍ത്തകളാണ് പരിപാടിക്ക് കാരണമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിസംബര്‍ രണ്ട് രാത്രി 8 മുതല്‍ ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ മോട്ടിവേഷണല്‍ പ്രഭാഷകനും , സാമൂഹ്യ മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ ഡോ. ജൗഹര്‍ മുനവ്വര്‍ 'മാറുന്ന ലോകം , മയങ്ങുന്ന മക്കള്‍ ' എന്ന വിഷയത്തെ കുറിച്ചും , ഷാര്‍ജ അല്‍ അസീസ് മസ്ജിദ് ഖത്തീബും , പ്രമുഖ പ്രബോധകനുമായ ഹുസൈന്‍ സലഫി ' ധാര്‍മ്മികതയുടെ വീണ്ടെടുപ്പിന് ' എന്ന വിഷയത്തെ കുറിച്ചും പ്രസംഗിക്കും.

കുട്ടികളെയും മാതാപിതാക്കളെയുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഡോ.ബഷീര്‍ , സെക്രട്ടറി അബ്ദുറഹ്മാന്‍ സൈദുട്ടി, മര്‍ക്കസ് മാലിക് ബിന്‍ അനസ് പ്രിന്‍സിപ്പല്‍ സായിദ് അല്‍ ഹികമി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക