Image

അബുദാബി മാർത്തോമ ഇടവക കൊയ്ത്തുൽസവം സംഘടിപ്പിച്ചു

Published on 05 December, 2022
 അബുദാബി മാർത്തോമ ഇടവക കൊയ്ത്തുൽസവം സംഘടിപ്പിച്ചു

 


അബുദാബി: അബുദാബി മാർത്തോമ ഇടവകയുടെ 2022-23 വർഷത്തെ കൊയ്ത്തുൽസവം മുസഫ മാർത്തോമ ദേവാലയത്തിൽ വൻ ജനപങ്കാളിത്തത്തോടുകൂടി നടത്തപ്പെട്ടു. നവംബർ 27 ഞായറാഴ്ച രാവിലെ എട്ടിന് വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കൊയ്ത്തുൽസവത്തിൽ, വിശ്വാസികൾ ആദ്യ ഫലവിഭവങ്ങൾ സമർപ്പിച്ച് പ്രാർഥന നടത്തി.

വൈകിട്ട് 3.30 നു വിളംബര ഘോഷയാത്രയോടു കൂടി കൊയ്ത്തുത്സവത്തിന് തുടക്കം കുറിച്ചു. ന്ധജീവൻറെ പുതുക്കവും രക്ഷയുടെ സന്തോഷവും എന്ന ഇടവകയുടെ ഈ വർഷത്തെ ചിന്താവിഷയത്തെയും, യുഎഇയുടെ ദേശീയ ദിനത്തോടുമനുബന്ധിച്ചുള്ള, നിശ്ചല ദൃശ്യങ്ങളും, കുട്ടികൾ അവതരിപ്പിച്ച ദൃശ്യ ആവിഷ്‌കാരങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകി. തുടർന്ന് നടന്ന പൊതുസമ്മേളനം യുഎഇയുടെയും ഭാരതത്തിൻറെയും പതാക ഉയർത്തലോടും ഇരു രാജ്യങ്ങളുടെയും, ദേശീയ ഗാനത്തോടും കൂടി ആരംഭിച്ചു.

ഇടവക വികാരി റവ. ജിജു ജോസഫിൻറെ അധ്യക്ഷതയിൽ, എൽഎൽഎച്ച് ഹോസ്പിറ്റൽ, സീനിയർ കാർഡിയോളജിസ്റ്റ് ജോസ്. ജോൺ ഉദ്ഘാടനം ചെയ്തു. സഹ വികാരി അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു. കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ ഉത്സവനഗരിയിൽ കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളുമായി 40 ഓളം സ്റ്റോളുകൾ രുചി കലവറ ഒരുക്കി. യുവജന സഖ്യത്തിൻറെ തനി നാടൻ തട്ടുകട, അലങ്കാരച്ചെടികൾ, നിത്യോപയോഗ സാധനങ്ങൾ, വിനോദ മത്സരങ്ങൾ എന്നിവയുടെ, സ്റ്റോളുകളും, കൊയ്ത്തുത്സവത്തിൽ പങ്കെടുത്തവർക്കുള്ള വിവിധ സമ്മാനങ്ങളും, ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീത-നൃത്ത പരിപാടികൾ, ലഘു ചിത്രീകരണം തുടങ്ങിയ കലാപരിപാടികളും കൊയ്ത്തുൽസവ നഗരിയെ വർണാഭമാക്കി.


വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ തോമസ് എൻ എബ്രഹാം, ട്രസ്റ്റി പ്രവീൺ കുര്യൻ, ഇടവക സെക്രട്ടറി അജിത്.എ. ചെറിയാൻ, ജോയിൻറ് കൺവീനർ ഡെന്നി ജോർജ്, ബിജു വർഗീസ്, മനോജ് സക്കറിയ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ, കൈസ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ, കൊയ്ത്തുൽസവത്തിന് നേതൃത്വം നൽകി.

അനിൽ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക