Image

നവയുഗം അല്‍ഹസ്സ മേഖലയുടെ  കാരംസ് ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.

Published on 06 December, 2022
നവയുഗം അല്‍ഹസ്സ മേഖലയുടെ  കാരംസ് ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.

അല്‍ഹസ്സ : നവയുഗം സാംസ്‌കാരികവേദിയുടെ വാര്‍ഷികപരിപാടിയായ 'നവയുഗസന്ധ്യ-2K22'വിന്റെ ഭാഗമായി നവയുഗം അല്‍ഹസ്സ  മേഖല കമ്മിറ്റി സംഘടിപ്പിച്ച  കാരംസ് ടൂര്‍ണമെന്റ് വിജയകരമായി സമാപിച്ചു.

അല്‍ഹസ്സ സനയ്യയില്‍ വച്ച് നടന്ന കാരംസ് ടൂര്‍ണ്ണമെന്റ് നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി വാഹിദ് കരിയറ ഉദ്ഘാടനം ചെയ്തു. അല്‍ഹസ്സ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡണ്ട് ഷമീല്‍ നെല്ലിക്കോട് ഉത്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്ര കമ്മിറ്റി ജോയിന്‍ സെക്രട്ടറി ദാസന്‍ രാഘവന്‍ ആശംസപ്രസംഗം നടത്തി. ചടങ്ങിന് നവയുഗം അല്‍ഹസ്സ മേഖല ജോയിന്‍ സെക്രട്ടറി  വേലു രാജന്‍ സ്വാഗതം പറഞ്ഞു.

ക്യാരംസ് ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ തെരെഞ്ഞെടുക്കപ്പെട്ട എട്ടു ടീമുകളും,  സിംഗിള്‍സില്‍ പതിനാറു  മത്സരാര്‍ത്ഥികളും പങ്കെടുത്തു.
വിവിധ റൗണ്ടുകളായി നടന്ന വാശിയേറിയ മത്സരത്തില്‍ സിംഗിള്‍സില്‍ ഷുഖൈഖില്‍ നിന്നുള്ള ശ്രീ ഷെരീഫ് ജേതാവായി. നിസാര്‍ ഹരദ്  റണ്ണറപ്പായി. ഡബിള്‍സില്‍ ഷുഖൈഖ് നിന്നുള്ള കബീറും, ഷെരീഫും അടങ്ങുന്ന ടീം ജേതാക്കളായി.  ഹഫുഫില്‍ നിന്നുള്ള  സുശീല്‍ കുമാര്‍, മസ്രോയയില്‍ നിന്നുള്ള നാസര്‍  എന്നിവരുടെ ടീം റണ്ണറപ്പായി.

വിജയികളായവര്‍ക്ക് നവയുഗം അല്‍ഹസ മേഖലാ കമ്മിറ്റി ഭാരവാഹികളായ ഷമീല്‍ നെല്ലികോട്ട്, വേലൂ രാജന്‍, സുരേഷ് മടവൂര്‍ എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

Navayugam Alhasa region's Carrom tournament was successfully concluded.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക