Image

അസുഖത്തെത്തുടര്‍ന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്  നവയുഗം തുടര്‍ചികില്‍സ സഹായം കൈമാറി.

Published on 08 December, 2022
അസുഖത്തെത്തുടര്‍ന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്  നവയുഗം തുടര്‍ചികില്‍സ സഹായം കൈമാറി.

 അല്‍ഹസ്സ: ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നു നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക്  നവയുഗം സാംസ്‌ക്കാരികവേദി തുടര്‍ചികില്‍സ സഹായം കൈമാറി.

അല്‍ഹസ്സ ഷുഖൈഖില്‍ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നുജുമിനാണ് മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ചു എന്ന് കണ്ടതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് പെട്ടെന്ന് കൊണ്ടുപോയത്. പാവപ്പെട്ട കുടുംബാംഗമായ അദ്ദേഹത്തിന്റെ തുടര്‍ ചികില്‍സക്കായി  നവയുഗം ഷുഖൈഖ്  യൂണിറ്റിന്റെ നേതൃത്വത്തില്‍  ചികിത്സ സഹായഫണ്ട് സ്വരൂപിയ്ക്കുകയായിരുന്നു. 

കൊല്ലത്തു നുജുമിന്റെ വീട്ടില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം, സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ബിജു പോറ്റിക്ക് ഫണ്ട് കൈമാറി. ചടങ്ങില്‍ ദമാം ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, അല്‍ഹസ മേഖലജീവകാരുണ്യ കണ്‍വീനര്‍ സിയാദ് പള്ളിമുക്ക്, സിപിഐ വാളത്തുങ്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജയശ്രീ, കൗണ്‍സിലര്‍ സുജ, ബ്രാഞ്ച് സെക്രട്ടറി ഷംനാദ്, നവയുഗം മുന്‍ കേന്ദ്രകമ്മിറ്റി അംഗം കലാം കരുക്കോണം, എ.ഷാജഹാന്‍, ആനന്ദബാബു എന്നിവര്‍ പങ്കെടുത്തു.

നവയുഗം ഷുഖൈഖ്  യൂണീറ്റ് സെക്രട്ടറി ഷാജി പുള്ളി, പ്രസിഡന്റ് സുന്ദരേശന്‍, രക്ഷാധികാരി ജലീല്‍, ജോയിന്‍ സെക്രട്ടറി ബക്കര്‍, വൈസ് പ്രസിഡന്റ് സുരേഷ് മടവൂര്‍, മീഡിയാ കണ്‍വീനര്‍ സുജിത്ത്, മേഖലാ ആക്ടിംങ്ങ് പ്രസിഡന്റ് ഷമില്‍ നല്ലിക്കോട്, മറ്റ് യൂണീറ്റ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ധനസഹായം സ്വരൂപിച്ചത്.

Navayugam handed over follow-up treatment assistance to the expatriate who returned home due to illness

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക