Image

ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 19 December, 2022
 ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍  ചെയര്‍മാന്‍

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ചരിത്രമാകാന്‍ പോകുന്ന 2023  കേരളാ കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയി ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും  മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും തല മുതിര്‍ന്ന നേതാവുമായ    ഡോ. മാമ്മന്‍ സി. ജേക്കബിനെ തെരഞ്ഞടുത്തതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഫൊക്കാന കേരള കണ്‍വന്‍ഷന്‍ 2023 മാര്‍ച്ച് 31, ഏപ്രില്‍ 1, 2 തീയതികളില്‍ തിരുവനന്തപുരം ഹയത്ത്  ഹോട്ടലില്‍ ആണ് തിരുമാനിച്ചിരിക്കുന്നത്. യുസഫ് അലിയുടെ ഉടമസ്ഥതില്‍ അടുത്തയിടക്ക് തുറന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലാണ് ഹയത്ത്. തിരുവനന്തപുരത്തു ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഹോട്ടല്‍ കൂടിയാണിത്.

ഫൊക്കാനയുടെ ആരംഭകാലംമുതലുള്ള പ്രവര്‍ത്തകനും  എക്കാലവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള ഡോ. മാമ്മന്‍ സി. ജേക്കബ് കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തനജീവിതം ആരംഭിക്കുന്നത്.1967ല്‍ നിരണം സൈന്റ്റ് തോമസ് ഹൈസ്‌കൂളില്‍ കെ.എസ് .യൂ.വിന്റെ സ്ഥാപക പ്രസിഡന്റ് ആയിട്ടാണ് നേതൃതലത്തിലുള്ള അരങ്ങേറ്റം.1968ല്‍ ഡി.ബി.പമ്പ കോളേജിന്റെ പ്രഥമ കോളേജ് യൂണിയന്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.

വ്യക്തി ജീവിതത്തില്‍ ദൈവിക മൂല്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഡോ. മാമ്മന്‍ സി. ജേക്കബ് ഒരു കടുത്ത ഈശ്വര വിശ്വാസിയും മനുഷ്യസ്‌നേഹിയുമാണ്. ദൈവശാത്രത്തില്‍ മികച്ച പാണ്ഡിത്യം കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ ദീര്‍ഘകാലം സ്റ്റുഡന്റ് കൗണ്‍സലിംഗ് നടത്തിയിട്ടുണ്ട്.  തന്നെ വെറുക്കുന്നവരോട് പോലും ക്ഷമിക്കുവാനാണ് തന്റെ വിശ്വാസജീവിതത്തിലൂടെ അദ്ദേഹം  എന്നും നിലകൊണ്ടിട്ടുള്ളത്.

1972ല്‍ അമേരിക്കയില്‍ കുടിയേറിയ ഡോ. മാമ്മന്‍ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തന്റെ നേതൃ പാടവം തെളിയിച്ചു. 1996ല്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇലക്ഷന്‍ കമ്മീഷണര്‍  എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഫൊക്കാനയില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായ റോചെസ്റ്റര്‍ കണ്‍വെന്‍ഷന്റെ അമരക്കാരനായിരുന്ന അദ്ദേഹം അന്ന്  ഫൊക്കാനയുടെ ജനറല്‍ സെക്രെട്ടറികൂടിയായിരുന്നു.1998ല്‍ റോചെസ്റ്റര്‍ കണ്‍വെന്‍ഷനില്‍ ഏതാണ്ട് 8000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചരിത്ര വിജയമാക്കി മാറ്റാന്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്.

പ്രതിസന്ധികളെയും  വിവാദങ്ങളെയും തരണം ചെയ്തുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയുടെ സംരക്ഷകനും നിരീക്ഷകനുമായി നിലകൊണ്ട ഡോ. മാമ്മന്‍ സി. ജേക്കബിന്
 ഫൊക്കാനയുടെ കേരളാ  കണ്‍വെന്‍ഷന്‍  തികച്ചും കുറ്റമറ്റതായ രീതിയിലുള്ള ഒരു  കണ്‍വെന്‍ഷന്‍ ആക്കി തീര്‍ക്കാന്‍ കഴിയും എന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.


പ്രതിസന്ധികളെ തരണം ചെയ്യുവാനും, ഫൊക്കാനയുടെ റോചെസ്റ്റര്‍ കണ്‍വെന്‍ഷന്‍ പോലെയുള്ള ഒരു കണ്‍വെന്‍ഷന് നേതൃത്വം നല്‍കുവാനും കഴിഞ്ഞ അനുഭവസമ്പത്തുള്ള ഡോ. മാമ്മന്‍ സി. ജേക്കബിന്   അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് സെക്രട്ടറി ഡോ. കല ഷഹി അഭിപ്രായപ്പെട്ടു.

പരസ്യമായാ  വിമര്‍ശനങ്ങള്‍ക്കു  മുന്‍പില്‍ പോലും പതറാതെ നിന്നുകൊണ്ട് മാന്യതയോടെ തന്റെ ഉത്തരവാദിത്വങ്ങള്‍  നിറവേറ്റാനുള്ള  ഡോ. മാമ്മന്‍ സി. ജേക്കബിന്റെ കഴിവ് എടുത്തു പറയേണ്ടുന്നതാണ് . അദ്ദേഹത്തിന് ഈ  ഉത്തരവാദിത്വവും ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന് ട്രഷര്‍ ബിജു ജോണ്‍ അഭിപ്രായപ്പെട്ടു.


ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ കുറ്റമറ്റതാക്കുവാനും ഈ കണ്‍വെന്‍ഷന്‍ ഫൊക്കാനയുടെ ചരിത്രത്തിന്റെ ഭാഗമാക്കുവാനും   ഡോ. മാമ്മന്‍ സി. ജേക്കബിന് കഴിയുമെന്നും അദ്ദേഹത്തിന്  എല്ലാവിധ  പിന്തുണയും വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നതായി  എക്‌സ്. വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് , ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്റ്  ചക്കോകുര്യന്‍  , ജോയിന്റ് സെക്രട്ടറി ജോയി  ചക്കപ്പാന്‍, അഡിഷണല്‍  ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കന്‍  , ജോയിന്റ് ട്രഷര്‍ ഡോ . മാത്യു വര്‍ഗീസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ജോര്‍ജ് പണിക്കര്‍ , വിമെന്‍സ് ഫോറം ചെയര്‍ ഡോ . ബ്രിഡ്ജറ് ജോര്‍ജ്  എന്നിവരും  അറിയിച്ചു.

Mamman.CJacob selected as Fokana Kerala convention chairman

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക