Image

ബ്രിട്ടനിലെ നഴ്‌സിംഗ് സമരത്തിനു ഐക്യദാര്‍ഢ്യവുമായി കൈരളി യുകെ

Published on 22 December, 2022
ബ്രിട്ടനിലെ നഴ്‌സിംഗ് സമരത്തിനു ഐക്യദാര്‍ഢ്യവുമായി കൈരളി യുകെ



ലണ്ടന്‍: നഴ്‌സിംഗ് സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ നടന്ന മാര്‍ച്ചില്‍ കൈരളി യുകെ പ്രതിനിധികളായി പ്രസിഡന്റ് പ്രിയ രാജന്‍, ദേശീയ കമ്മറ്റി അംഗം ബിജോയ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു. ലേബര്‍ പാര്‍ട്ടി നേതാവും എം.പിയുമായ ജോണ്‍ മക്‌ഡൊണല്‍ ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുത്ത ഐക്യദാര്‍ഢ്യ റാലിയില്‍ മലയാളി നഴ്‌സിംഗ് സമൂഹത്തെ പ്രതിനിധീകരിച്ച കൈരളിയുടെ സാന്നിദ്ധ്യം ശ്രദ്ദേയമായി.

രണ്ടാം പാദ 12 മണിക്കൂര്‍ സമരത്തിന് കേംബ്രിഡ്ജ്, ബിര്‍മ്മിങ്ഹാം എന്നിവിടങ്ങളില്‍ കൈരളി പ്രവര്‍ത്തകര്‍ പിക്കറ്റ് പോയിന്റില്‍ സമരത്തില്‍ പങ്കാളികളായി. ദേശീയ കമ്മറ്റി അംഗങ്ങളായ പ്രതിഭാ കേശവന്‍ കേംബ്രിഡ്ജിലും, അഞ്ജന എലിസബേത്ത് ബിര്‍മിംഗ്ഹാമിലും പങ്കെടുത്തു.

നഴ്‌സിംഗ് സമൂഹത്തിന്റെ അവകാശ സമരത്തില്‍ പങ്കാളികളായ കൈരളി പ്രവര്‍ത്തകര്‍ക്കും മറ്റ് ബഹുജന ട്രേഡ് യൂണിയന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്കും സമരത്തില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം അറിയിച്ച പൊതുസമൂഹത്തിനും കൈരളി ദേശീയ കമ്മറ്റി നന്ദി അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക