''ഈ രംഗത്തു വന്നവരുടെ സര്‍ഗ്ഗാത്മക കഴിവുകള്‍
പരിപോഷിപ്പിച്ച് നല്ലൊരു അഭിനേത്രിയായി വളര്‍ത്തിക്കൊണ്ടു വരുന്നതിനു പകരം
അവളെ മറ്റു പലതിനും പ്രാപ്തയാക്കുന്നു! അവള് അതിലൂടെ വിലകൂടിയ ആഭരണങ്ങളും
ഡ്രസ്സുകളും ജീവിത സൗകര്യങ്ങളും നേടുന്നു. ഇതിന് പലപ്പോഴും സമിതിയുടെ
ഉടമസ്ഥനും എഴുത്തുകാരനും സംവിധായകനും കൂട്ടുനില്‍ക്കുന്നു. കാരണം ഇടയ്ക്ക്
ഒന്ന് എനിക്കും ആകാമല്ലോ' എന്ന വിചാരം. ഇതിനെതിരെ അഭിമാന ബോധമുള്ള ഒരു
സ്ത്രീ ശബ്ദമുയര്‍ത്തിയാല്‍ അവള് ആ സമിതിയില്‍ ഏറ്റവും പിശക് 'സാധനം' ആയി.
പിന്നെ അവളെ പരമാവധി മറ്റുള്ളവരാല്‍ തെറ്റിദ്ധരിപ്പിച്ച് അപമാനിതയാക്കി,
പീഡിപ്പിച്ച് ഒരു ആയുസ്സ് മുഴുവന്‍ തീര്‍ത്താല്‍ തീരാത്ത വേദനകള്‍ അവളുടെ
നെഞ്ചുപൊളിച്ച് അവിടെ പ്രതിഷ്ഠിച്ച് ആ സമിതിയില്‍ നിന്ന് പുറന്തള്ളുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല