Image

നോര്‍ത്ത് ഈസ്റ്റ് എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ സന്ദര്‍ലാണ്ടില്‍ ജനുവരി എട്ടിന്

Published on 29 December, 2022
 നോര്‍ത്ത് ഈസ്റ്റ് എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ സന്ധ്യ സന്ദര്‍ലാണ്ടില്‍ ജനുവരി എട്ടിന്

സന്ദര്‍ലാന്‍ഡ് : കോവിഡ് മഹാമാരി മൂലം തടസപ്പെട്ട എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഗാനസന്ധ്യ ഈ വര്ഷം നടത്തപ്പെടുന്നു. സന്ദര്‍ലന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വച്ച് , ജനുവരി എട്ടിനു ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന സംഗീതനിശയില്‍ നോര്‍ത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങള്‍ പങ്കെടുക്കുന്നു .

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങള്‍ക്കു കിട്ടിയ വിശ്വാസദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോധരങ്ങള്‍ക്ക് കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക , ഓര്‍ത്തഡോക്‌സ് , ജാക്കോബൈറ്റ് , മാര്‌ത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.


വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഉദ്യമത്തില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ വിന്‍സെന്റ് ഡീപോള്‍ നേതൃത്വം നല്‍കുന്ന സുഡാന്‍ ബേബി ഫീഡിങ് പ്രോഗ്രാമിന് നല്‍കുന്നു .

ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672
സംഗമ വേദി : St. Josephs' Church, Millfield, Sunderland. SR4 6HS

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക