Image

ഇന്ത്യക്കാര്‍ക്ക് സെര്‍ബിയ സന്ദര്‍ശിക്കാന്‍ 2023 ജനുവരി മുതല്‍ വിസ നിര്‍ബന്ധമാക്കി

Published on 01 January, 2023
 ഇന്ത്യക്കാര്‍ക്ക് സെര്‍ബിയ സന്ദര്‍ശിക്കാന്‍ 2023 ജനുവരി മുതല്‍ വിസ നിര്‍ബന്ധമാക്കി

 

ബെല്‍ഗ്രേഡ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇനി സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ വേണം. രാജ്യത്തെ വിസ ചട്ടങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേതിനു സമാനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2023 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തില്‍ വരും. അനധികൃത കുടിയേറ്റം തടയാന്‍ ഇത്തരം തീരുമാനങ്ങള്‍ ഉപകരിക്കുമെന്നാണ് സെര്‍ബിയന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് സെര്‍ബിയ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമായിരുന്നില്ല. വര്‍ഷത്തില്‍ മുപ്പത് ദിവസം ഇത്തരത്തില്‍ രാജ്യത്ത് തങ്ങാന്‍ അവകാശമുണ്ടായിരുന്നു. 2023 ജനുവരി ഒന്നിനോ അതിനുശേഷമോ സെര്‍ബിയയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗര·ാര്‍ ആദ്യം വിസയ്ക്കായി ന്യൂഡല്‍ഹിയിലെ സെര്‍ബിയ എംബസിയിലോ അവരുടെ താമസ രാജ്യത്തിലോ അപേക്ഷിക്കണം, ഇതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം എന്ന നിലവിലുള്ള ക്രമീകരണം സെര്‍ബിയ പിന്‍വലിച്ചു.


എന്നാല്‍ സാധുവായ ഷെങ്കന്‍, യുകെ വിസ, അല്ലെങ്കില്‍ യുഎസ് വിസ അല്ലെങ്കില്‍ ഈ രാജ്യങ്ങളുടെ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് 90 ദിവസം വരെ റിപ്പബ്‌ളിക് ഓഫ് സെര്‍ബിയയിലേക്ക് വിസ രഹിതമായി പ്രവേശിക്കാമെന്നതും ശ്രദ്ധേയമാണ്. പക്ഷെ ഇത്തരക്കാര്‍ക്ക് ആറ് മാസത്തെ കാലയളവുള്ള പ്രസ്തുത വിസകളുടെയോ റസിഡന്‍സ് പെര്‍മിറ്റുകളുടെയോ സാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിയ്ക്കണം.

കുടിയേറ്റ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ 2015നു ശേഷം ഏറ്റവും കൂടുതല്‍ അനധികൃത അതിര്‍ത്തി ക്രോസിംഗുകള്‍ രജിസ്റ്റര്‍ ചെയ്തത് സെര്‍ബിയ അടക്കമുള്ള വെസ്റ്റേണ്‍ ബാള്‍ക്കന്‍ റൂട്ടിലാണ്. ഇന്ത്യ കൂടാതെ ഗിനിയ ബിസൗ, ടുണീഷ്യ, ബുറുന്‍ഡി എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ളവര്‍ക്കും വിസ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക