Image

ബനഡിക്ട് പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാരം വ്യാഴാഴ്ച

Published on 03 January, 2023
ബനഡിക്ട് പാപ്പായ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍; സംസ്‌കാരം വ്യാഴാഴ്ച

വത്തിക്കാന്‍സിറ്റി: ഡിസംബര്‍ 31ന് നിത്യതയെ പുല്‍കിയ എമിരിറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഭൗതീകശരീരം ഇന്നലെ രാവിലെ മുതല്‍ പൊതുദര്‍ശനത്തിനായി തുറന്നു നല്‍കി.

ബിഷപ്പിന്റെ കിരീടം ഉള്‍പ്പടെയുള്ള ആചാര വസ്ത്രവിധാനങ്ങളോടെയാണ്(ബിഷപ്പിന്റെ ശിരോവസ്ത്രവും ചുവന്ന മേലങ്കിയും) ഭൗതിക ശരീരം പൊതുസന്ദര്‍ശനത്തിനായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചിരിയ്ക്കുന്നത്. പോപ്പ് എമിരിറ്റസ് ബനഡിക്ട് പതിനാറാമന്റെ ഭൗതികശരീരം കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും തിങ്കളാഴ്ച പുലര്‍ച്ചെ മണിക്കൂറുകള്‍ക്ക് മുന്പ് ആയിരക്കണക്കിന് ആളുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലുടനീളം അണിനിരന്നു. വത്തിക്കാന്‍ സമയം രാവിലെ 9ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിച്ചത്. തിങ്കളാഴ്ചത്തെ പൊതുദര്‍ശനം 10 മണിക്കൂര്‍ നീണ്ടുനിന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പന്ത്രണ്ട് മണിക്കൂര്‍ ദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്.

രാഷ്ട്രതലവ·ാര്‍, രാജ്യപ്രതിനിധികള്‍, കര്‍ദ്ദിനാളന്മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാ·ാര്‍, വൈദികര്‍, വിശ്വാസികള്‍ അടക്കം ജനലക്ഷങ്ങള്‍ പാപ്പയുടെ ഭൗതീകശരീരം കാണാനും പ്രാര്‍ഥിക്കാനും ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വത്തിക്കാന്‍ സമയം രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) മുതലാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമരിറ്റസിനു സൈന്റ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

അതേസമയം ചാപ്പലില്‍ നിന്നുള്ള പാപ്പയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. മാറ്റര്‍ എക്‌ളേസിയയിലെ ആശ്രമത്തില്‍ പാപ്പയോടൊപ്പം കഴിഞ്ഞിരുന്നവര്‍ക്ക് മാത്രമാണ് ഇന്നലെ ഭൗതികശരീരം കാണാന്‍ അനുമതിയുണ്ടായിരിന്നത്.

സംസ്‌കാരം വ്യാഴാഴ്ച

വ്യാഴാഴ്ച രാവിലെ 9.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടാണ് മുഖ്യകാര്‍മികത്വം വഹിക്കുക. സംസ്‌കാരച്ചടങ്ങുകള്‍ ലളിതമായിരിയ്ക്കുമെന്ന് വത്തിക്കാന്‍ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു. തിരുസഭയുടെ ആദ്യ മാര്‍പാപ്പയായവിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപമാണ് ബെനഡിക്ട് പാപ്പായുടെ ഭൗതിക ശരീരം അടക്കം ചെയ്യുന്നത്.

മാര്‍പാപ്പമാരെ സാധാരണ അടക്കം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലാണ് പാപ്പയുടെ മൃതശരീരം കബറടക്കുന്നത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അടിയിലാണ് കല്ലറ സ്ഥിതി ചെയ്യുന്നത്.

-ജോസ് കുന്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക