Image

ഫോമ എംപയര്‍ റീജിയന്‍ യോഗം ജനുവരി 21-ന്

ഷോളി കുമ്പിളുവേലി Published on 17 January, 2023
ഫോമ എംപയര്‍ റീജിയന്‍ യോഗം ജനുവരി 21-ന്

ന്യൂയോര്‍ക്ക്: ഫോമ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്റെ യോഗവും പുതിയ റീജണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനുവരി 21-ന് ശനിയാഴ്ച യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയില്‍ വച്ച് നടക്കുന്നതാണെന്ന് ആര്‍.വി.പി ഷോളി കുമ്പിളുവേലി അറിയിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ആരംഭിക്കുന്ന യോഗത്തില്‍ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് മുഖ്യാതിഥിയായിരിക്കും. 

എംപയര്‍ റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീന ആഷിഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

എംപയര്‍ റീജിയനില്‍ ഉള്‍പ്പെടുന്ന എല്ലാ ഫോമ അംഗസംഘടനകളുടേയും ഭാരവാഹികളും, പ്രതിനിധികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍വിപി ആഭ്യര്‍ത്ഥിച്ചു. 

അഡ്രസ്: Yonkers Public Librery, 1500 Central Park Ave, Yonkers

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോളി കുമ്പിളുവേലി 914 330 6340

# FOMAA EMPIRE REGION MEETING

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക