Image

ബിബ്ലിയ 23 - മാര്‍ത്തോമ എവര്‍റോളിംഗ് ട്രോഫി മൂന്നാം തവണയും സോര്‍ഡ്‌സ് കുര്‍ബാന സെന്ററിന്

Published on 27 January, 2023
 ബിബ്ലിയ 23 - മാര്‍ത്തോമ എവര്‍റോളിംഗ് ട്രോഫി മൂന്നാം തവണയും സോര്‍ഡ്‌സ് കുര്‍ബാന സെന്ററിന്


ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ ക്വിസിന്റെ ഗ്രാന്റ് ഫിനാലെ - ബിബ്ലിയ 23 ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ വച്ച് നടന്നു. പതിനൊന്ന് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ സോര്‍ഡ്‌സ് കുര്‍ബാന സെന്റര്‍ പ്രഥമ മാര്‍ത്തോമ എവര്‍ റോളിംഗ് ട്രോഫിയും സ്‌പൈസ് ബസാര്‍ ഡബ്ലിന്‍ നല്‍കിയ 500 യൂറോ കാഷ് അവാര്‍ഡും സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ടീം സോര്‍ഡ്‌സ് ചാന്പ്യന്മാരാകുന്നത്.

ലൂക്കന്‍ കുര്‍ബാന സെന്റര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെന്റ് പോള്‍ എവര്‍ റോളിംഗ് ട്രോഫിയും 350 യൂറോ കാഷ് അവാര്‍ഡും നേടിയെടുത്തു.

 

മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സെന്റ് പാട്രിക് എവര്‍ റോളിംഗ് ട്രോഫിയും 250 യൂറോയുടെ കാഷ് അവാര്‍ഡും താലാ കുര്‍ബാന സെന്റര്‍ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പം മത്സരിച്ച നാവന്‍ ടീം നാലാം സ്ഥാനം നേടി. സ്‌പൈസ് ബസാര്‍ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റാണ് ക്യാഷ് പ്രൈസുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

ഒന്നാം സ്ഥനം നേടിയ സോര്‍ഡ്‌സ് കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ - അഗസ്റ്റസ് ബനഡിറ്റ്, കെവിന്‍ ഡയസ്, ജോഹന്‍ ജോബി, ജെസ്‌ന ജോബി, സ്മിത ഷിന്േറാ.

രണ്ടാം സ്ഥനം നേടിയ ലൂക്കന്‍ കുര്‍ബാന സെന്ററിന്റെ ടീം അംഗങ്ങള്‍ - ഇവ എല്‍സ സുമോദ്, ജെറാള്‍ഡ് മാര്‍ട്ടിന്‍ മേനാച്ചേരി, അന്ന ജോബിന്‍, ലിയോ ജോര്‍ജ്ജ് ബിജു, നിസി മാര്‍ട്ടിന്‍.

മുന്നാം സ്ഥനം നേടിയ താലാ കുര്‍ബാന സെന്ററിന്റെ ടീം - ആരവ് അനീഷ്, സമുവല്‍ സുരേഷ്, ഐറിന്‍ സോണി, അലീന റ്റോജോ, മരീന വില്‍സണ്‍.

 

ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക