Image

ഫോമ സൺഷൈൻ റീജിയൻ പ്രവർത്തന ഉത്ഘാടനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി

സോണി കണ്ണോട്ടുതറ, സൺഷൈൻ റീജിയൻ, പി ആർ ഒ Published on 12 February, 2023
ഫോമ സൺഷൈൻ റീജിയൻ   പ്രവർത്തന ഉത്ഘാടനത്തിനു   ഒരുക്കങ്ങൾ  പൂർത്തിയായി

ഫോമ സൺഷൈൻ റീജിയന്റെ പ്രവർത്തന ഉത്ഘാടനവും കലാസന്ധ്യയും ഫെബ്രുവരി 18 ശനിയാഴ്ച്ച സാൻഫോർഡ് സിറ്റിയിലെ സെമിനോൾ ഹൈസ്കൂൾ 9th ഗ്രേഡ് സെന്റർ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഫോമ സൺഷൈൻ റീജിയൻ ആർ.വി. പി ചാക്കോച്ചൻ ജോസഫ് അറിയിച്ചു . സമ്മേളനത്തിൽ 2023 - 2024 വർഷത്തേക്കുള്ള റീജിണൽ കമ്മിറ്റികളെ പ്രഖാപിക്കും . ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരെ കോർത്തിണക്കി കാണികൾക്ക് നയനമനോഹരമായ ഒരു വിരുന്നാണ് സ്മിതാ നോബിളിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത് .സൺഷൈൻ റീജിയനു കിഴിലുള്ള എല്ലാ അസോസിയേഷനുകളും പരിപൂർണ പിന്തുണയും സഹകരണവും നൽകുന്നതായീ നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോമോൻ ആന്റണി , ബിജോയ് സേവ്യർ, അജേഷ് ബാലാനന്ദൻ എന്നിവർ അറിയിച്ചു. ഈ കലാമാമാങ്കത്തിന് ഒർലാണ്ടോയിലെ പ്രമുഘ സംഘടനകളായ ഒരുമയും, ഓർമയും ചേർന്ന് ആതിഥേയത്വം വഹിക്കുന്നു. ഫോമയുടെ ദേശിയ-റീജിണൽ നേതാക്കന്മാരുടെ സന്നിധ്യം പ്രവർത്തന ഉത്ഘാടനത്തിനും കലാസന്ധ്യയ്ക്കും പ്രതീഷിക്കുന്നതായി ഫോമ ദേശിയ ട്രഷറർ ബിജു തോണിക്കടവിൽ അറിയിച്ചു . ഈ സമ്മേളനം ഒരു ചരിത്രവിജയമാക്കുവാൻ ഫ്‌ളോറിഡാ നിവാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നതായി ആർ.വി. പി ശ്രീ . ചാക്കോച്ചൻ ജോസഫ് , അനൂപ് പുളിക്കൽ (ഒരുമ പ്രസിഡന്റ് ), രാജീവ് കുമാരൻ (ഓർമ പ്രസിഡന്റ് )എന്നിവർ അറിയിച്ചു . More information please contact. Chackochen Joseph RVP Sunshine Region. Phone.- 561-426-3631.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക