Image

ഫൊക്കാനാ ഫിലാഡല്‍ഫിയ  ചാപ്റ്റര്‍ വനിതാ ഫോറം: മില്ലി ഫിലിപ്പ്  റീജണല്‍ കോഓര്‍ഡിനേറ്റര്‍.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 20 March, 2023
 ഫൊക്കാനാ ഫിലാഡല്‍ഫിയ  ചാപ്റ്റര്‍ വനിതാ ഫോറം: മില്ലി ഫിലിപ്പ്  റീജണല്‍ കോഓര്‍ഡിനേറ്റര്‍.

ഫൊക്കാനാ ഫിലാഡല്‍ഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ റീജണല്‍ കോര്‍ഡിനേറ്റര്‍ ആയി  മില്ലി ഫിലിപ്പ്, റീജണല്‍ സെക്രട്ടറി  മഞ്ജു ബിനീഷ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍  അമിത പ്രവീണ്‍,   കമ്മിറ്റി മെംബേഴ്സ് ആയി രെഞ്ചു സുദീപ്, നിഷ രാകേഷ് , അഞ്ജന അജിത്, ഐശ്വര്യ അരവിന്ദ്, സൂര്യ അനീഷ്, സൂര്യ അജിത്, ആനി ജോതിസ്, ആലീസ് ജോണ്‍, ആതിര ജിനേഷ്, രേവതി രഞ്ജിത്, പ്രതിഭ മാത്യൂസ്, രേഷ്മ അനില്‍, ഗ്രീഷ്മ അരുണ്‍  എന്നിവരെ  തെരഞ്ഞടുത്തതായി  വിമന്‍സ് ഫോറം ദേശിയ ചെയര്‍പേഴ്­സണ്‍ ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു.

ഫൊക്കാന വിമന്‍സ്  ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്, വളരെ അധികം  ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍  വിമന്‍സ്  ഫോറം ശ്രമിച്ചുകൊണ്ടിരിക്കുന്നു. നാട്ടില്‍ സാമ്പത്തികമായി  പിന്നില്‍ നില്‍ക്കുന്ന നേഴ്സിങ്ങിനു പഠിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം ഉള്‍പ്പെടെ നിരവധി   ജനോപകരപ്രതമായ  പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.

പുതിയതായി  തെരഞ്ഞടുത്ത ഫിലാഡല്‍ഫിയ റിജിന്റെ ഭാരവാഹികള്‍ക്കു എല്ലാ വിധ ആശംസകളും നേരുന്നതായി   പ്രസിഡന്റ്  ഡോ . ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷര്‍ ബിജു ജോണ്‍, വിമന്‍സ് ഫോറം ദേശിയ  ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്  എന്നിവര്‍ അറിയിച്ചു.

Fokana Women's Forum Phiadelphia  Region. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക