HOTCAKEUSA

ഇന്തോനേഷ്യ കേരള സമാജം 20ാം വാര്‍ഷികം ആഘോഷിച്ചു

Published on 25 March, 2023
ഇന്തോനേഷ്യ കേരള സമാജം 20ാം വാര്‍ഷികം ആഘോഷിച്ചു

ജക്കാര്‍ത്ത: കേരള സമാജം ഇന്തോനേഷ്യയുടെ 20-ാമത് വാര്‍ഷികാഘോഷം ഇന്ത്യയുടെ ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ബാസിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്തോനേഷ്യയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ, ജീവകാരുണ്യ മേഖലകളിലെസമാജത്തിന്റെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

പ്രശസ്ത സിനിമാതാരം ശങ്കര്‍ പണിക്കര്‍, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം. ജിജിമോന്‍, സിനിമാ നിര്‍മാതാവ് രാമചന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാഴപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി മുഹമ്മദ് ജലീല്‍, ജോയിന്റ് സെക്രട്ടറി ബോബി എള്ളില്‍, വൈസ് പ്രസിഡന്റ് പ്രകാശ് മേനോന്‍, ട്രഷറര്‍ നസ്രീന്‍ ജലീല്‍, കണ്‍വീനര്‍മാരായ ജസ്റ്റിന്‍ മാത്യു, ഹരികുമാര്‍, മഞ്ജു മാത്യു, ഗ്രേസ് ജസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക