ദമാം: ദമാം കെഎംസിസി കൊണേ്ടാട്ടി മണ്ഡലം ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് പ്രമുഖ
പത്രപ്രവര്‍ത്തകനും ചന്ദ്രിക അസോസിയേറ്റ് എഡിറ്ററുമായ സി.പി. സൈദലവിക്ക്.
സെപ്റ്റംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് മുന്നിന് കൊണേ്ടാട്ടി അമാന
ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
അവാര്‍ഡ് വിതരണം ചെയ്യുമെന്ന് സഘാടക സമിതി ഭാരവാഹികളായ ആലികുട്ടി ഒളവട്ടൂര്‍,
കബീര്‍ കൊണേ്ടാട്ടി, സി.പി. ഷെരീഫ്. മുഹമ്മദ് പിലാക്കല്‍ എന്നിവര്‍ വാര്‍ത്താ
കുറിപ്പില്‍ അറിയിച്ചു.
മലബാറിലെ മുസ്ലിം ലീഗ് ചരിത്രത്തിലെ നിര്‍ണായക
സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയാവുകയും ഹരിത രാഷ്ട്രീയത്തിന് അര്‍പ്പിച്ച
സംഭാവനകളെയും മാനിച്ച് പാഴേരി മുഹമ്മദ് ഹാജിയെ ചടങ്ങില്‍ ആദരിക്കും. മുസ്ലിം
ലീഗിന്റെ ആദ്യകാല നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പാഴേരി
മുഹമ്മദ് ഹാജി, കൊണേ്ടാട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, സംസ്ഥാന മുസ്ലിം
ലീഗ് പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ
കൊണേ്ടാട്ടി മണ്ടലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട
എഴ് സാമൂഹ്യ പ്രവര്‍ത്തകരെയും ചന്ദ്രിക കൊണേ്ടാട്ടി ലേഖകനെയും ചടങ്ങില്‍
ആദരിക്കും. മന്തിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ
പ്രമുഖര്‍, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ കെ.എം.സി.സി. നേതാക്കള്‍ എന്നിവരും
ചടങ്ങില്‍ സംബന്ധിക്കുമെന്ന് കെ.എം.സി.സി. കൊണേ്ടാട്ടി മണ്ഡലം ഭാരവാഹികള്‍
പറഞ്ഞു.