Image

യുകെ ക്നാനായ മിഷന്റെ പ്രഥമ കുടുംബ സംഗമം 'വാഴ്വ്' ശ്രദ്ധേയമായി

Published on 03 May, 2023
 യുകെ ക്നാനായ മിഷന്റെ പ്രഥമ കുടുംബ സംഗമം 'വാഴ്വ്' ശ്രദ്ധേയമായി

 

ലണ്ടന്‍: യുകെ ക്നാനായ മിഷന്റെ പ്രഥമ കുടുംബ സംഗമം 'വാഴ്വ്' ആശയത്തിലെയും അവതരണത്തിലെയും പുതുമകള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായി. ഭക്തി സാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലിയുടെ വാഴ്വ് സ്വീകരിച്ച് അനുഗ്രഹീതരായ വിശ്വാസ സമൂഹത്തെ കാത്തിരുന്നത് വൈവിധ്യമാര്‍ന്ന കലാപരിപാടികളായിരുന്നു.

പൊതുസമ്മേളനത്തിന് മുന്നോടിയായി തീം സോംഗ് അവതരിപ്പിച്ചത് 'വാഴ്വ്' എന്ന പേരിന്റെ അര്‍ത്ഥതലങ്ങള്‍ ആഴത്തില്‍ പ്രേക്ഷകമനസില്‍ പതിപ്പിക്കുന്നതായിരുന്നു. നൂറ്റാണ്ടുകളായി ക്‌നാനായ സമുദായത്തിന് പൂര്‍വികരായി പകര്‍ന്നു നല്‍കിയതും ഇന്നും തുടര്‍ന്നു പോരുന്നതുമായ മരണക്കിടക്കയിലെ വാഴ്വിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടൊപ്പം തീം സോംഗിന്റെ വീഡിയോയും പ്രദര്‍ശിപ്പിക്കപ്പെട്ടു.

മരണാസന്നനായ പിതാവ് തന്റെ മക്കള്‍ക്ക് നല്‍കുന്ന ആശീര്‍വാദമാണ് 'വാഴ്വ്'. ദിവ്യബലിയില്‍ കാര്‍മ്മികന്‍ നല്‍കുന്നതും ക്‌നാനായ വിവാഹവേളയില്‍ വധൂവരന്മാര്‍ക്ക് മാതൃവഴിക്ക് നല്‍കുന്ന വാഴ്വും ഈ സമൂഹത്തിന്റെ നിലനില്‍പിന് തന്നെ നിദാനമാണെന്ന യാഥാര്‍ഥ്യമാണ് 'വാഴ്വ്' എന്ന പേരിന്റെ പ്രാധാന്യം കൂടുതല്‍ അന്വര്‍ഥമാക്കുന്നത്.

യുകെ ക്‌നാനായ കുടുംബ സംഗമത്തില്‍ തരംഗമായി മാറിയ തീം സോംഗിന്റെ ശില്‍പി ഷാജി ചരമേല്‍ ആണ്. യുകെയിലെ ക്‌നാനായ സംഘടനയായ യുകെകെസിഎയുടെ കണ്‍വന്‍ഷന്റെ മുഖമുദ്രയായി മാറിയ വെല്‍ക്കം ഡാന്‍സിന്റെ ആശയവും പ്രഥമ ശില്‍പിയും ഷാജി ചരമേല്‍ തന്നെയായിരുന്നു.

പ്രഥമ ക്‌നാനായ മിഷന്‍ സംഗമത്തിന്റെ 'അബ്രഹാമിന് ദൈവം നല്‍കിയ വാഴ്വ്, ദൈവം തന്നൊരു വാഴ്വ് ദൈവജനത്തിന്‍ വാഴ്വ്' എന്നു തുടങ്ങുന്ന ഗാനം യുകെയിലെ ക്‌നാനായ മക്കള്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക