Image

രജതജൂബിലി ആഘോഷിക്കുന്ന ഇന്ത്യാഗേറ്റ് റസ്റ്റോറന്റിന്റെ ഫുഡ് ഫെസ്റ്റിവല്‍ വിയന്നയില്‍

Published on 05 May, 2023
 രജതജൂബിലി ആഘോഷിക്കുന്ന ഇന്ത്യാഗേറ്റ് റസ്റ്റോറന്റിന്റെ ഫുഡ് ഫെസ്റ്റിവല്‍ വിയന്നയില്‍

 

വിയന്ന: ഡെന്നി കുന്നത്തൂരാന്‍ അമരക്കാരനായ ഇന്ത്യാഗേറ്റ് റസ്റ്റോറിന്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. വിയന്നയില്‍ 25 വര്‍ഷം മുമ്പ് ആരംഭിച്ച ഇന്ത്യാഗേറ്റ് റസ്റ്റോറന്റിന്റെ ജൂബിലി വര്‍ഷം പ്രമാണിച്ചാണ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നത്.

ജൂണ്‍ 9, 10 തീയതികളില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ രാവിലെ 11.30 മുതല്‍ രാത്രി 11 വരെ ഉണ്ടാകും. നിരവധി വിഭവങ്ങള്‍ രുചിക്കാനും, സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങള്‍ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ചേരുവകള്‍ ഉപയോഗിച്ചുള്ള തത്സമയ പാചക ഷോയും, നൃത്തനൃത്യങ്ങളും, ലൈവ് മ്യൂസിക്കും കുട്ടികള്‍ക്കുള്ള വിനോദ പരിപാടികളും ഫുഡ് ഫെസ്റ്റിവലിന് കൊഴുപ്പേകും.


ഈ അവസരം സാംസ്‌കാരിക വിനിമയത്തിനുള്ള വേദിയാക്കാനും വിദഗ്ധ പാചകക്കാര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരമായിട്ടാണ് രജതജൂബിലി ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യാഗേറ്റിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി കുന്നത്തൂരാന്‍ പറഞ്ഞു

ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക