Image

യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

Published on 05 May, 2023
 യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍

 

ബര്‍മിംഗ്ഹാം: ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് വായിക്കും. വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്‌സ് ജോര്‍ജ് അവതരിപ്പിക്കും. തുടര്‍ന്ന് മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടാക്കും.

യുക്മയുടെ കഴിഞ്ഞ വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളായ കേരളപൂരം വള്ളംകളിയും ദേശീയ കലാമേളയും ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് പരമ്പരയും വലിയ സ്വീകാര്യതയാണ് യുകെ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ അകാലത്തില്‍ വിട്ടു പോയ മലയാളി സുഹൃത്തുക്കളുടെ കുടുംബങ്ങളെ സഹായിക്കുവാന്‍ യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണങ്ങളെല്ലാം പ്രസ്തുത കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

 

അടുത്ത ഒരു വര്‍ഷക്കാലം കൂടുതല്‍ മികച്ച പരിപാടികളാണ് നടപ്പിലാക്കുന്നത് എന്ന് പ്രസിഡന്റ് ബിജു പെരിങ്ങത്തറ അറിയിച്ചു. പ്രവര്‍ത്തത്തെ സംബന്ധിച്ച് കരട് രൂപരേഖ തയാറാക്കി യുക്മയെ കൂടുതല്‍ കരുത്താടെ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും.


ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കും. കുര്യന്‍ ജോര്‍ജ് സ്വാഗതം ആശംസിക്കും. ഡിക്‌സ് ജോര്‍ജ് നന്ദി പ്രകാശിപ്പിക്കും.

പൊതുയോഗത്തിന് മുന്നോടിയായി രാവിലെ പത്തിന് യുക്മ ദേശീയ നിര്‍വാഹക സമിതി യോഗം ചേരുന്നതാണ്. യോഗത്തില്‍ നാഷണല്‍ ഭാരവാഹികളും നാഷണല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും റീജിയണല്‍ പ്രസിഡന്റുമാരും സംബന്ധിക്കും.

ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ജനറല്‍ ബോഡി യോഗം ആരംഭിക്കുക. യോഗത്തില്‍ അംഗ അസോസിയേഷനില്‍ നിന്നും നിലവിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ് സംബന്ധിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുക.

ഫോട്ടോ ഐഡി ആവശ്യമെങ്കില്‍ കാണിക്കുവാന്‍ അംഗങ്ങള്‍ കരുതിയിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ബര്‍മിംഗ്ഹാമില്‍ വാല്‍സാലിലെ റോയല്‍ ഹോട്ടലില്‍ വച്ചാണ് ജനറല്‍ ബോഡി യോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.

യുക്മയുടെ മിഡ് ടേം ജനല്‍ ബോഡി യോഗത്തിലേക്ക് എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Royal Hotel,
Ablewell Street,
Walsall,
WS1 2EL.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക