Image

ബ്രിട്ടനിലെ കവെന്ററി നഗരത്തിന്റെ മേയറായി സിക്ക് വംശജനെ നഗരസഭ തിരഞ്ഞെടുത്തു 

Published on 22 May, 2023
ബ്രിട്ടനിലെ കവെന്ററി നഗരത്തിന്റെ മേയറായി സിക്ക് വംശജനെ നഗരസഭ തിരഞ്ഞെടുത്തു 

 

ഇന്ത്യയിൽ ജനിച്ച സിക്ക് മതവിശ്വാസി ഇംഗ്ലണ്ടിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ചരിതമുറങ്ങുന്ന കവെന്ററി നഗരത്തിന്റെ മേയറായി. ആ പദവിയിൽ സിറ്റി കൗൺസിലിന്റെ രാഷ്ട്രീയേതര ചെയർമാനും കൂടിയാവുന്നു ജസ്വന്ത് സിംഗ് ബിർഡി. പഞ്ചാബിൽ ജനിച്ചെങ്കിലും വർഷങ്ങളായി ഈ നഗരത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. 

"എന്നെ ഏറ്റെടുത്ത നഗരം എന്നെ മേയറാക്കിയായതിൽ ഏറെ അഭിമാനമുണ്ട്," ബിർഡി പറഞ്ഞു. "നഗരം എനിക്കും എന്റെ കുടുംബത്തിനും ഒട്ടേറേ കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്. എന്തു കൊണ്ട് ഈ നഗരത്തെയും ഇവിടെ ജീവിക്കുന്ന നല്ല മനുഷ്യരെയും ഇത്രയേറെ സ്നേഹിക്കുന്നു എന്നു കാട്ടിത്തരാൻ ഇപ്പോൾ എനിക്ക് അവസരം ലഭിച്ചു. 
 
കഴിഞ്ഞയാഴ്ച്ച  കവെന്ററി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിർഡി സ്ഥാനവസ്ത്രം അണിഞ്ഞു. ബ്രിട്ടീഷ് വെള്ളക്കാർ ഭൂരിപക്ഷമുള്ള നഗരത്തിൽ മുസ്ലിംകളും സിക്കുകാരും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ സജീവമാണ്. "എത്ര ബഹുസാംസ്‌കാര സാന്നിധ്യമുള്ള നഗരമാണിതെന്നു തെളിയുന്ന അനുഭവമാണിത്," ബിർഡി പറഞ്ഞു. 

കഴിഞ്ഞ 17 വർഷമായി അദ്ദേഹം സിറ്റി കൗൺസിൽ അംഗമാണ്. 12 മാസമായി ഡെപ്യൂട്ടി മേയറും. കെവിൻ മേയ്റ്റൻ വിരമിക്കുന്ന ഒഴിവിലേക്കാണ് അദ്ദേഹത്തെ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുത്തത്.  


UK's Coventry gets 1st Indian-origin Sikh  Mayor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക