Image

യുകെയില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് ആശ്രതരെ കൊണ്ടുവരാന്‍ നിയന്ത്രണം

Published on 24 May, 2023
യുകെയില്‍ സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് ആശ്രതരെ കൊണ്ടുവരാന്‍ നിയന്ത്രണം

ലണ്ടന്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി പുതിയ ഇമിഗ്രേഷന്‍ നയം ബ്രിട്ടന്‍ പ്രഖ്യാപിച്ചു. സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

നിലവില്‍ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളില്‍ ചേരുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഇനിമുതല്‍ കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്രിതരായി കൊണ്ടുവരാന്‍ സാധിക്കുക.

കഴിഞ്ഞ വര്‍ഷം മാത്രം സ്റ്റുഡന്റ് വിസയിലുള്ളവരുടെ ആശ്രിതര്‍ക്കായി 1,36,000 വിസകളാണ് അനുവദിച്ചത്. പുതിയ വ്യവസ്ഥ പ്രകാരം സ്റ്റുഡന്റ് വിസയിലുള്ളവര്‍ക്ക് പഠനം പൂര്‍ത്തിയാകുന്നതിനുമുമ്പ് തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിയില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക