Image

യുവ നഴ്‌സസ് കൂട്ടായ്മ ജൂണ്‍ മൂന്നിന് ബര്‍മിംഗ്ഹാമില്‍

Published on 29 May, 2023
 യുവ നഴ്‌സസ് കൂട്ടായ്മ ജൂണ്‍ മൂന്നിന് ബര്‍മിംഗ്ഹാമില്‍

 

ബര്‍മിംഗ്ഹാം: റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്സുമാര്‍ക്കായി ജൂണ്‍ മൂന്നിന് ബര്‍മിംഗ്ഹാമില്‍ ഏകദിന കണ്‍വെന്‍ഷന്‍ നടത്തുന്നു.

ഇന്ത്യയില്‍ നിന്നും യുകെയില്‍ എത്തിയ നഴ്സുമാര്‍ക്കായി മലയാളത്തിലാണ് ശുശ്രൂഷ നടത്തുന്നത്. ക്രിസ്തുവിശ്വാസത്തിന്റെ പാതയില്‍ വഴിനടക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുക എന്നതാണ് അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ലക്ഷ്യം.


ബര്‍മിംഗ്ഹാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിലുള്ള അഭിഷേകാഗ്‌നി ടീമാണ് ശുശ്രൂഷ നയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: നിമ്മി +44 7880 677783, അലീഷ +44 7442 002045

ബാബു ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക