Image

അനാമിക കെന്റ് യുകെയുടെ സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു

Published on 31 May, 2023
അനാമിക കെന്റ് യുകെയുടെ സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു




ലണ്ടന്‍: അനാമിക കെന്റ് യുകെയുടെ സംഗീത ആല്‍ബം 'സ്വരദലം' റിലീസിനൊരുങ്ങുന്നു. നനുത്ത കാറ്റിന്റെ തണുപ്പുപോലെ മനസിലേക്ക് കടന്നുവരുന്ന ഒരു സോഫ്റ്റ് മെലഡിയാണ് ഇപ്രാവശ്യം സംഗീതാസ്വാദകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

യുകെയുടെ ഭാവഗായകന്‍ റോയ് സെബാസ്റ്റ്യനാണ് ഗാനം പാടിയിരിക്കുന്നത്. ശബ്ദത്തിന്റെ മധുരിമകൊണ്ടും ഭാവതരളമായ ആലാപനത്താലും ശ്രദ്ധേയനായ ഗായകനാണ് റോയ് സെബാസ്റ്റ്യന്‍. അനൂപ് വൈറ്റ്‌ലാന്റിന്റെ സംഗീതം ഗാനത്തിന്റെ മനോഹാരിത കൂട്ടുന്നു.

യുകെയിലെ പ്രശസ്ത കവയിത്രിയും നോവലിസ്റ്റുമായ ബീനാ റോയിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഭാവസുന്ദരവും ആഴമാര്‍ന്നതുമായ എഴുത്തുകളുടെ ഉടമയാണ് ബീനാ റോയ്. 'ക്രോകസിന്റെ നിയോഗങ്ങള്‍', 'പെട്രോഗ്രാദ് പാടുന്നു' എന്ന രണ്ട് കവിതാസമാഹാരങ്ങളും 'സമയദലങ്ങള്‍', 'സാരമധു' എന്ന രണ്ട് നോവലുകളും വായനക്കാര്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിയിരുന്നു.


അനാമിക കെന്റ് യുകെയുടെ മുന്‍ ആല്‍ബങ്ങളായ 'സ്വരദക്ഷിണയും', 'ബൃന്ദാവനിയും', 'ഇന്ദീവരവും', 'നിലാത്തുള്ളിയും', 'സാവേരിയും' സംഗീതമേന്മക്കൊണ്ടും സുന്ദരമായ ആലാപനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അനാമിക കെന്റ് ഒരുക്കുന്ന പതിന്നാലാമത്തെ ഗാനമായ 'സ്വരദലം' ഗര്‍ഷോം ടീവിയില്‍ ജൂണ്‍ രണ്ടിന് വൈകുന്നേരം ഏഴിനാണ് റിലീസ് ചെയ്യുന്നത്.

ബിനു ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക