Image

കാന്റര്‍ബറി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 24ന്

Published on 31 May, 2023
കാന്റര്‍ബറി റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 24ന്




കാന്റര്‍ബറി: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂണ്‍ 24ന് കാന്റര്‍ബറി റീജണിലെ റെഡ്ഹില്‍ സെന്റ് തെരേസ ദേവാലയത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കാന്റര്‍ബറി റീജണില്‍ ആദ്യമായാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രശസ്ത ധ്യാന ഗുരുവും റോം യൂണിവേഴ്‌സിറ്റി പ്രഫസറും, ബംഗളൂരു കര്‍മലാരം തിയോളജി കോളജ് വിസിറ്റിംഗ് പ്രഫസറുമായ ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഒസിഡി ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും അനുഗ്രഹീത കൗണ്‍സിലറും തിരുവചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എസ്എച്ച് വിശുദ്ധ ഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.


കാന്റര്‍ബറി റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.മാത്യു മുളയോലില്‍ സഹകാര്‍മികത്വം വഹിക്കുകയും കണ്‍വന്‍ഷന് നേതൃത്വം നല്‍കുകയും ചെയ്യും.

കണ്‍വെന്‍ഷനില്‍ രാവിലെ ഒന്‍പതരയ്ക്ക് ആരംഭിച്ച് വൈകുന്നേരം നാലു മണിവരെ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങളിലും തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് എല്ലാവരെയും സ്നേഹപൂര്‍വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. മാത്യു, ഇവാഞ്ചലൈസേഷന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ ഡോണ്‍ബി, സെക്രട്ടറി ജോസഫ് കരുമത്തി എന്നിവര്‍ അറിയിച്ചു.

കുമ്പസാരത്തിനും സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോണ്‍ബി - 079218 24640, ജോസഫ് - 077605 05659. വേദിയുടെ വിലാസം: സെന്റ് തെരേസ ആര്‍സി ചര്‍ച്ച്, വെല്‍ഡണ്‍ വേ, മെര്‍സ്താം, റെഡ്ഹില്‍, ആര്‍എച്ച്1 3 ക്യൂഎ
അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക