മെല്‍ബണ്‍: പാലാ രാമപുരം കൊണ്ടാട് പുളിക്കപ്പടവില്‍ ജോസഫ് (63) ഹൃദയാഘാതം മൂലം മെല്‍ബണില്‍ നിര്യാതനായി. സംസ്കാരം പിന്നീട് കൊണ്ടാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
മേയ് എട്ടിന് മെല്‍ബണില്‍ മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജോസഫ്. രാമപുരം പഴയപുരയ്ക്കല്‍ കുടുംബാംഗമായ ത്രേസ്യാമ്മ ജോസഫാണ് ഭാര്യ. മക്കള്‍: ജോസഫ്, ജെസിമോള്‍ (മെല്‍ബണ്‍), ജോബിന് ജോസഫ്. മരുമകന്: ബിന്നി മണിയില (കോതമംഗലം).
മൃതദേഹം തുടര്‍നടപടികള്‍ക്കായി കോറോണര്‍ ഓഫീസ് വഴി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
സീറോ മലബാര്‍ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയും ഒപ്പീസും നടത്തി. മെല്‍ബണിലെ ഡാന്സിനോംഗിലാണ് ജെസിമോളും കുടുംബവും താമസിക്കുന്നത്.