പുതിയ ഒരു സാമൂഹ്യ പ്രശ്നം കൂടി കേരളം ഇന്ന് അഭിമുഖീകരിക്കുന്നു . സംഘം
ചേര്‍ന്നുള്ള ആക്രമണം .
ബന്തായാലും ഹര്‍ത്താല്‍ ആയാലും പ്രകടനം ആയാലും
കുറെ ആളുകളുടെ സംഘം ഒരു പ്രകോപനവും ഇല്ലാതെ , അല്ലെങ്കില്‍ ചെറിയ
ഒരു പ്രകോപനം കൊണ്ട് ആക്രമണമോ അഴിഞാട്ടമോ സദാചാര പോലിസ് ചമയാലോ ഒക്കെ
നടത്തുന്നു. അടുത്ത കാലത്ത് ഇത്തരം പ്രവണതകള്‍ വളരെ അധികം
വര്‍ദ്ധിച്ചു വരുന്നു .
സ്ത്രീകള്‍, കുട്ടികള്‍, വഴി പോക്കര് , കടയുടമ ,
കാറുടമ, അങ്ങിനെ ആരെ എന്നൊന്നും ഈ സംഘത്തിനു പ്രശ്നം അല്ല . അസഹിഷ്ണത
, അസൂയ , ആക്രമണ വാസന ഇവയെല്ലാം ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാക്കുന്നു .
ഇത് പോലീസിനോ പട്ടാളത്തിനോ മാത്രം പരിഹരിക്കാന്‍ ആവുന്ന ഒരു
പ്രശ്നം അല്ല . ഒരു ആക്രമണ മനോഭാവം സമൂഹത്തിനെ ആകെ ബാധിച്ചിരിക്കുന്നു
.