ഫോമാ ദേശീയ
സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച
സൂവനീറിന്റെ ഔദ്യോഗിക പ്രകാശനം മുന്‍ അംബാസഡര്‍ ടി പി
ശ്രീനിവാസന് ഒരുകോപ്പി നല്‍കിക്കൊണ്ട് അംബാസഡര്‍ നിരുപമ റാവു
നിര്‍വഹിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡ്അംഗങ്ങളായ ജെ മാത്യൂസ്, ഡോ.സാറാഈശോ,
ഷാജിഎഡ്വേര്ഡ് എന്നിവര്‍ക്കൊപ്പം ഫോമാ പ്രസിഡന്റ്ബേബി ഊരാളില്‍,
സെക്രട്ടറി ബിനോയ് തോമസ്, കണ്വന്ഷന് ചെയര്മാന് സണ്ണി പൗലോസ്,
കണ്‍വീനര്‍ സജി ഏബ്രഹാം, മറ്റ് കമ്മറ്റിയംഗങ്ങള്‍, വിശിഷ്ടാതിഥികള്‍
എന്നിവരുംചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫുള്കളറില് 200 പേജോളം വരുന്ന ഫോമാ സൂവനീര്‍ അമേരിക്കയിലെ മലയാള
സാഹിത്യകാരന്മാരുടെ സാഹിത്യ സൃഷ്ടികളാല് സമൃദ്ധമാണെന്നത് പ്രത്യേകം
ശ്രദ്ധേയമാണെന്ന് പ്രകാശന വേളയില്‍ ചീഫ ്എഡിറ്റര്‍ ജെ മാത്യൂസ് പ്രസ്
താവിച്ചു.
മനോഹരമായ ലേഔട്ട് നിര്‍വഹിച്ച പാലാ ട്രിനിറ്റി മൈന്‍ഡ്സും യഥാസമയംഅച്ചടി
ഭംഗിയായി നിര്‍വഹിച്ച കോട്ടയം അലോയ്സ് ഗ്രാഫിക്സും പ്രത്യേകംഅഭിനന്ദനം
അര്ഹിക്കുന്നുവെന്ന്ജെ.മാത്യൂസ്
പറഞ്ഞു.സാഹിത്യകാരന്മാര്ക്കൊപ്പംസൂവനീറിന്റെ വിജയത്തിനു സഹായിച്ച
പരസ്യക്കാര്‍ക്കും സ്പോണ്‍സേഴ്സിനും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.