വാഷിങ്ങ്ടൺ ഡി സി: ഈ സീസണിലെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഫൊക്കാന നടത്തിയ മെഗാ ഓണാഘോഷത്തിൽ ഫൊക്കാനയിലെ ഭിന്നത അവസാനിച്ചുവെന്നുള്ള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പ്രസ്താവന ഇരട്ടി മധുരമായി.
രാജൻ പടവത്തിൽ നേതൃത്വം നൽകുന്ന വിഭാഗവും ഫൊക്കാനയിൽ ലയിച്ചതായും ഇതോടെ ഭിന്നതകൾക്കും കേസിനുമൊക്കെ അന്ത്യമായിയെന്നുമായിരുന്നു പ്രസ്താവന. എന്നാൽ ഇത് സംബന്ധിച്ച വിശദശാംശങ്ങളോ മറ്റു വിവരങ്ങളോ വ്യക്തമല്ല.
ഓണസങ്കല്പങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരുമയുടേതാണ്. അതാണ് ഈ കാലഘട്ടത്തിന്റെയും ആവശ്യം. ഒത്തൊരുമയില്ലാതെ വിഘടിച്ചു നിൽക്കുന്നവർക്കിടയിലേക്ക് ഓണം കൊണ്ടുവരുന്ന സന്ദേശമാണിത്. അത് ഫൊക്കാനയിൽ അർത്ഥവത്തായി എന്നാണ് ഡോ. ബാബു സ്റ്റീഫന്റെ പ്രസ്‌താവന സൂചിപ്പിക്കുന്നത്.
ഫൊക്കാനയുടെ റൂബി ജൂബിലി സെലിബ്രേഷന്റെ ഭാഗമായുള്ള ഓണാഘോഷം മേരിലാൻഡ് വാൾട്ട് വിറ്റ്മാൻ ഹൈ സ്കൂൾ ഓഡിറ്റോറിയത്തെ വർണങ്ങളിൽ മുക്കി.
ഇതാദ്യമായിട്ടാണ് ഫൊക്കാന നേരിട്ട് ഓണം സംഘടിപ്പിക്കുന്നത്. പ്രത്യേക പാസ്സ് ഇല്ലാതെയായിരുന്നു പ്രവേശനം. അംഗസംഘടനകളുമായി സഹകരിച്ചായിരുന്നു ആഘോഷം.
ആഘോഷങ്ങൾക്ക് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ , എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് എന്നിവർ നേതൃത്വം നൽകി. (details to follow)