Image

നേതൃത്വ പാരമ്പര്യവുമായി  ഗീത ജോര്‍ജ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു 

ഡോ.കല ഷഹി  Published on 04 November, 2023
നേതൃത്വ പാരമ്പര്യവുമായി  ഗീത ജോര്‍ജ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു 

ഫൊക്കാനയുടെ 2024- 2026 ലെ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി  കാലിഫോര്‍ണിയയില്‍ നിന്നുള്ള ഫൊക്കാന വനിതാ നേതാവ് ഗീതാ ജോര്‍ജ് മത്സരിക്കുന്നു.ഫൊക്കാനയിൽ  വർഷങ്ങളായി നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന ഗീത ജോർജ് ഫൊക്കാനയുടെ നിരവധി പരിപാടികളുടെ  കോഡിനേറ്റർ കൂടിയാണ് .ഇത്തവണത്തെ കേരളാ കൺവെൻഷനോടനുബന്ധിച്ചു പ്രഖ്യാപിച്ച സാഹിത്യ പുരസ്‌കാരങ്ങളുടെ കോഡിനേറ്റർ ആയിരുന്നു.നിലവിൽ ട്രസ്റ്റി ബോർഡ് മെമ്പർ ആയ  ഗീത ജോർജ് കാലിഫോര്‍ണിയയിലെ ഐ ടി. മേഖലയില്‍ പ്രവർത്തിക്കുന്നു . കമ്പ്യൂട്ടര്‍ രംഗത്ത് സ്വന്തമായ പേറ്റന്റുകള്‍ ഉള്ള അപൂര്‍വം ചില മലയാളി വനിതകളില്‍ ഒരാളാണ്. കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചു വരുന്ന ഗീത ജോര്‍ജ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ.കല ഷഹി   നേതൃത്വം നല്‍കുന്ന ടീമിലാണ്  ഗീത ജോര്ജ് മത്സരിക്കുന്നത് .

തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഗീത ജോര്‍ജ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് തിരുവനന്തപുരം അലുമ്‌നി (CETA) കാലിഫോര്‍ണിയ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റാണ്. 300 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രൂപ്പ് നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

സിലിക്കണ്‍വാലിയിലെ ജൂപ്പിറ്റര്‍ നെറ്റ് വര്‍ക്ക്‌സ് സ്‌പെഷ്യലൈസ്ഡ് ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്ന ഗീത ജോര്‍ജ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 1994ല്‍ കാലിഫോര്‍ണിയയിലെത്തും മുമ്പ് പി.എസ്.ഐ ബാംഗ്ലൂരിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്നു.

മികച്ച സംഘാടക മാത്രമല്ല ഐ ടി രംഗത്തും ,സാംസ്കാരിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗീത ജോർജ് ഫൊക്കാനയ്ക്കും തന്റെ  ടീമിനും മുതൽകൂട്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ഡോ.കല ഷഹി പറഞ്ഞു . ഗീതാ ജോര്‍ജ് മാവേലിക്കര സ്വദേശിയാണ്. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്‌കാരിക രംഗംങ്ങളില്‍ സജീവമായിരുന്നുന്ന ഗീത അമേരിക്കയില്‍ എത്തിയ ശേഷം പ്രാധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് .ഫൊക്കാനയുടെ ചാരിറ്റി പ്രോജക്ടുകളുടെ നെടും തൂണാണ്. കൂടാതെമലയാള ഭാഷയുടെ വളർച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നു.ചാരിറ്റി മുഖമുദ്രയാക്കി 1995ല്‍ രൂപീകരിക്കപ്പെട്ട വനിതകളുടെ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷനായ 'വനിത'യുടെ  പ്രസിഡന്റ് , ചെയര്‍പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .കോവിഡ് വ്യാപനം, കേരളത്തിലെ പ്രളയം, ഗുജറാത്തിലെയും കലിഫോര്‍ണിയയിലെയും ഭൂമികുലുക്കം,കാലിഫോര്‍ണിയയിലെ കാട്ടുതീ തുടങ്ങിയ ദുരിതകാലത്ത് വനിത സാമ്പത്തിക സഹായം നല്‍കുകയും ഗീത ജോര്‍ജും ടീമും ദുരിത ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിച്ചുവെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്ന ചാരിറ്റി സംഘടനയുടെ പ്രസിഡന്റായും ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചുട്ടുള്ള ഗീത മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (മങ്ക) പ്രസിഡന്റ്, വനിത ട്രഷറര്‍, തിരുവന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അല്‍മുനി അസോസിയേഷന്‍ (സി.ഇ.ടി.എ) കാലിഫോര്‍ണിയ ചാപ്റ്റര്‍ സ്ഥാപക പ്രസിഡന്റ്, കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (കാം ) സെക്രട്ടറി, ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍, നാഷണൽ കമ്മിറ്റി അംഗം,ട്രസ്റ്റി ബോർഡ് അംഗം  തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഗീത ജോര്‍ജ് ഔദ്യോഗിക രംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് .ഗീത ജോർജ്  ജുപിറ്റര്‍ നെറ്റ് വര്‍ക്സില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമായിരുന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് രംഗത്ത് യൂ.എസ്. പേറ്റന്റ്കളും സ്വന്തമാക്കിയ ഗീത ജോര്‍ജിനെ തേടി നിരവധി കമ്മ്യുണിറ്റി സര്‍വീസ് പുരസ്‌കാരങ്ങളും എത്തിയിരുന്നു.കാലിഫോര്‍ണിയയിലെ വാം സ്പ്രിങ്ങ്‌സ് റോട്ടറി ക്ലബിന്റെ പ്രസിഡന്റായി 2015ല്‍ സേവനമനുഷ്ഠിച്ച ഗീത ജോര്‍ജ് നിരവധി വര്‍ഷം ക്ലബിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. അര്‍പ്പണ ബോധത്തോടെയുള്ള സാമൂഹിക സേവനത്തിന് ഗീത ജോര്‍ജ് പോള്‍ ഹാരിസ് ഫെലോ അംഗീകാരത്തിന് അര്‍ഹയായിട്ടുണ്ട്.


മാവേലിക്കരയിലെ ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍, ഫെര്‍ട്ടിലൈസേഴ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എൻജിനീയറായിരുന്ന മലയില്‍ ഈപ്പന്‍ ജോര്‍ജിന്റെയും ഗ്ലോറി ജോര്‍ജിന്റെയും മകളാണ് ഗീത ജോര്‍ജ്.തന്റെ സഹപാഠിയും എൻജിനീയറിങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി ഒന്നാം റാങ്കുകാരനുമായ ചേര്‍ത്തല മേച്ചേരില്‍ വീട്ടില്‍ പരേതനായ എം.എന്‍. ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്. മക്കളായ അരവിന്ദ്, അശ്വിന്‍ എന്നിവര്‍ എൻജിനീയര്‍മാരായി ജോലി ചെയ്യുന്നു 

സമസ്ത മേഖലകളിലും മികവ് തെളിയിച്ച ഗീത ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് ഗീത വര്ഗീസിനൊപ്പം മത്സരിക്കുന്ന ടീമിന് നേതൃത്വം നല്‍കുന്ന ഡോ.കല ഷഹി   (പ്രസിഡന്റ്), ജോർജ് പണിക്കർ  (സെക്രട്ടറി), എന്നിവര്‍ പറഞ്ഞു.

നേതൃത്വ പാരമ്പര്യവുമായി  ഗീത ജോര്‍ജ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു 
Join WhatsApp News
AbdulPunnayurkulam 2023-11-04 16:53:01
Good to hear Geetha that you are running for Fokana's VP. Wish you all our support.
Ratheesh Nair 2023-11-05 01:06:05
Geetha George is not a Trustee Board Member. The FOKANA website is not even updated. When you publish a news, clarity is more important. don't give a fake news.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക