Image

മുന്നാം ഡിബേറ്റിൽ നേട്ടം കൊയ്തവർ; മൂന്നു പേർക്ക് നിരാശരായി മടങ്ങേണ്ടി വന്നു

Published on 10 November, 2023
മുന്നാം ഡിബേറ്റിൽ നേട്ടം കൊയ്തവർ;  മൂന്നു പേർക്ക് നിരാശരായി മടങ്ങേണ്ടി വന്നു

മിയാമി : യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർതിയായി മത്സരിക്കുവാൻ ആഗ്രഹിക്കുന്നവർ മൂന്നാമത്തെ ഡിബേറ്റിൽ നേർക്കുനേർ സംവാദം നടത്തി. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ഡിബേറ്റിൽ പങ്കെടുക്കുവാൻ മുന്നോട്ടു വച്ചിരുന്ന മാനദണ്ഡങ്ങൾ പാലിച്ചത് ഈ അഞ്ചുപേരും ഫ്ലറിഡ ഗവർണർ റോൺ ഡിസാന്റിസ് മുൻ യു എൻ അമ്പാസിഡർ നിക്കി ഹേലി, വ്യവസായിയായ വിവേക് രാമസ്വാമി, മുൻ ന്യൂ ജേഴ്‌സി ഗവർണർ ക്രിസ് ക്രിസ്റ്റി, സൗത്ത് കരോലിന സെനറ്റർ  ടീം സ്‌ക്കോട്ട് എന്നിവരും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പു മാണ്. ഇവരിൽ ട്രമ്പ് മൂന്നു ഡിബേറ്റുകളിലും പങ്കെടുക്കാതെ മാറിനിന്നു.

ഏറ്റവും പുതിയ അഭിപ്രായ സർവ്വേ പ്രകാരം ട്രമ്പിന് 42% വും, ഡിസാന്റിസിനു 13.9%വും, ഹെലിക്ക് 9%വും, രാമസ്വാമിക്ക് 5% വും, പിന്തുണയുണ്ട്. ആദ്യ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഡിസാന്റിസ് ട്രമ്പ് 2016 ലെ വ്യക്തിയല്ല ഇപ്പോൾ എന്നാരോപിച്ചു. ഈ വേദിയിൽ ഹാജരായി ചോദ്യങ്ങൾക്ക് മറുപടി പറയാൻ ട്രമ്പ് ഉത്തരവാദപ്പെട്ടിരിക്കുന്നു. ട്രമ്പ് ഈ ചതുപ്പു നിലം വൃത്തിയാക്കുമെന്ന് പറഞ്ഞു ചെയ്തില്ല. മേക്സിക്കോ അതിർത്തിയിൽ നിർമ്മിക്കുന്ന മതിലിന്റെ ചിലവ് മെക്സിക്കോയെ കൊണ്ട് വഹിപ്പിക്കും എന്നു പറഞ്ഞു. അതും ചെയ്തില്ല. ഇതൊക്കെ എന്തുകൊണ്ട് ചെയ്തില്ല എന്നു മറുപടി പറയാൻ ട്രമ്പ് ബാധ്യസ്ഥനാണ്.

ആദ്യ ഉത്തരത്തിൽ തന്നെ ഹേലിയും ട്രമ്പും കുറ്റംചാർത്തി. എന്നാൽ ട്രമ്പ് 2016 ലെ തിരഞ്ഞെടുപ്പിനു ശേഷം ആ സമയത്ത് അമേരിക്കയുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും അനിയോജ്യൻ ട്രമ്പ് ആയിരുന്നു. മുൻഗാമിയായിരുന്ന പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്ത് സ്ഥിതിഗതികൾ മെച്ചമായിരുന്നില്ല എന്നു ഹേലി പരോക്ഷമായി സമ്മതിച്ച ഒരു പ്രസ്താവന കുടിയായി ഇത്. ട്രമ്പാണ് 8 ട്രില്യൺ ഡോളറിന്റെ ബജറ്റ് കമ്മിറ്റി ഉണ്ടാക്കിയത് എന്നവർ ആരോപിച്ചു. ഇതിൽ മുൻ ഭരണാകുടങ്ങൾക്കുള്ള പങ്കും കോവിഡ് -19 പ്രതിരോധത്തിന് വേണ്ടി വന്ന ഭീമമായ ചെലവും ഹേലി മറന്നു. സോഷ്യൽ സെക്യൂരിറ്റി മെഡികെയർ കരുതൽ സാധനങ്ങൾ തീരുന്നതും ഇസ്രായേൽ, ഉക്രെൻ ധനസഹായവും സ്ഥാനാർഥികൾ പ്രതിപാതിച്ചു. റിട്ടയേർമെന്റ് പ്രായം (സോഷ്യൽ സെക്യൂരിറ്റി ലഭിക്കുവാൻ ഇപ്പോൾ 66-ൽ അധികം വയസുണ്ടയിരിക്കണം ) 65-ൽ നിന്ന് ഉയർത്തണം എന്ന് ഹേലി തെറ്റായി വാദിച്ചു.

ക്രിസ്റ്റി പ്രധാനമായും ഒരു കാഴ്ചകാരനെ പോലെയാണ് നിന്നത്. എവിടെനിന്നോ ലഭിച്ച ചില കണക്കുകൾ എങ്ങും തൊടാതെ അവതരിപ്പിച്ചു സ്ക്കോട്ടും തന്റെ കടമ നിർവഹിച്ചതായി വരുത്തിതീർത്തു.

കഴിഞ്ഞ രണ്ട് ഡിബേറ്റും കൃത്യമായി ഗൃഹപാഠം ചെയ്ത് കണക്കുകളും വിവരങ്ങളും അവതരിപ്പിച്ച രാമസ്വാമിക്ക് ഇത്തവണ രണ്ടു വലിയ പിഴവുകൾ പറ്റി. ഹേലിയുടെ മകൾ ടിക് ടോക് ന് അടിമയാണ് എന്നു അയാൾ ആരോപിച്ചു. ഉടനെ തന്നെ അയാൾ ഒരു മാലിന്യം (സ്കം ) ആണെന്ന് ഹേലി തിരിച്ചടിച്ചു. രണ്ടാമത്തെ പിഴവ് ഉക്രെൻ നേതാവ് ഒരു നാസിയാണെന്ന് പറഞ്ഞതായിരുന്നു. എന്നാൽ ഉക്രെനും, ഇസ്രായേലിനും അമേരിക്ക ധന, ആയുധ, സേന സഹായം നൽകേണ്ടത്തില്ല എന്ന് വ്യക്തമായി പറഞ്ഞത് രാമസ്വാമി മാത്രമാണ്. ഡിസാന്റീസ് ഒരാളവുവരെ രാമസ്വാമിയെ ഈ കാര്യത്തിൽ പിന്തുണച്ചു. ഹേലി വളരെ കുറച്ചു മാത്രം പിന്തുണ നൽകിയപ്പോൾ ക്രിസ്റ്റി യും സ്ക്കോട്ടും മൗനം പാലിച്ചു.

മൂന്നാം ഡിബേറ്റിൽ കുറെയെങ്കിലും നേട്ടം ഉണ്ടാക്കുവാൻ കഴിഞ്ഞത് ഡിസാന്റിസിനും ഹേലിക്കുമാണ്. ക്രിസ്റ്റിയും സ്ക്കോട്ടും തങ്ങളുടെ പ്രചാരണങ്ങൾ നിർത്തിവച്ചാൽ അത്ഭുതപ്പെടാനാവില്ല. രാമസ്വാമി ഒരു പക്ഷേ ഒന്നോ രണ്ടോ പ്രൈമറികളിൽ ഭാഗ്യം പരീക്ഷിച്ചതിനു ശേഷം മാത്രം ഒരു തീരുമാനം എടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക