Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെഎ ഫ്രാൻസിസ് അന്തരിച്ചു

Published on 10 November, 2023
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ കെഎ ഫ്രാൻസിസ് അന്തരിച്ചു

മലയാള മനോരമ ആഴ്ചപ്പതിപ്പ് മുൻ എഡിറ്റർ -ഇൻ -ചാർജും താന്ത്രിക് ചിത്രകാരനുമായ കെ.എ.ഫ്രാൻസിസ് (76) അന്തരിച്ചു. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ചികിത്സയിലിരിക്കെ തൃശൂരിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. നാളെ കോട്ടയത്തു സംസ്കാരം. മലയാള മനോരമയിൽ അരനൂറ്റാണ്ടിലേറെ പ്രവർത്തിച്ചു.

1970ലാണ് അദ്ദേഹം മനോരമയില്‍ പത്രപ്രവര്‍ത്തകനായി കയറുന്നത്. 1999 മുതല്‍ 2002 വരെ കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്നു. തുടര്‍ന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല ഏറ്റെടുത്ത അദ്ദേഹം 2021 ഡിസംബര്‍ 31നു വിരമിച്ചു.

കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂർ കുറുമ്പിലാവിൽ 1947 ഡിസംബർ ഒന്നിനാണു ജനനം. പ്രശസ്ത ചിത്രകാരനും കോഴിക്കോട്ടെ യൂണിവേഴ്സൽ ആർട്സ് സ്ഥാപകനുമായ കെ.പി.ആന്റണിയുടെ മകനാണ്.

ബേബിയാണ് ഭാര്യ. ഷെല്ലി ഫ്രാൻസിസ്, ഡിംപിള്‍, ഫ്രെബി എന്നിവര്‍ മക്കളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക