Image

ഫോമാ ജനറൽ സെക്രട്ടറിയായി പ്രദീപ് നായർ മത്സരിക്കുന്നു

Published on 16 November, 2023
ഫോമാ ജനറൽ സെക്രട്ടറിയായി പ്രദീപ് നായർ മത്സരിക്കുന്നു

ഫോമായുടെ 2024-26   വർഷത്തേക്കുള്ള ജനറൽ സെക്രട്ടറിയായി മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ , തോമസ് ടി. ഉമ്മനൊപ്പം  മത്സരിക്കുന്നു.  ഇപ്പോൾ യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റായ പ്രദീപ് നായർ ഫോമായുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനാണ്.

എന്നും പക്വവും വിവേകപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ  പ്രദീപ് നായര്‍ വ്യത്യസ്ഥനാകുന്നു. താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടു വന്ന നേത്രുപാടവം. ന്യു യോര്‍ക്ക്-ന്യു ജെഴ്‌സി-കണക്ടിക്കട്ട്  മേഖലയില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കു മുന്നിലും പ്രദീപ് നായര്‍ ഉണ്ടാവും. അവിടെ ഭിന്നതകള്‍ക്ക് ഒന്നും പ്രസക്തിയില്ല. എല്ലാവരുമായും സൗഹ്രുദത്തില്‍ പോകുന്നു എന്നതാണു മറ്റു പലരില്‍ നിന്നും പ്രദീപ് നായരെ വ്യത്യസ്ഥനാക്കുന്നത്.

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഒരു അവസരമായിട്ടാണ് ജനറൽ സെക്രട്ടറി  സ്ഥാനത്തെ കാണുന്നത്.  

2006-ല്‍ യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ കമ്മറ്റി മെമ്പര്‍.  2008 ല്‍ വൈ.എം.എ സെക്രട്ടറി ആയിരിക്കെയാണ് ഫോമായിലേക്കുള്ള  ആദ്യത്തെ ചുവടുവെയ്പ്പ്.

2008-2010- എമ്പയര്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍. 2010 മുതല്‍ 2014 വരെ നാഷണല്‍ കമ്മിറ്റി അംഗം. തുടര്‍ന്ന് രണ്ടു വര്‍ഷം റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍

2016-ല്‍ മയാമിയില്‍ നടന്ന ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് എമ്പയര്‍ റീജിയന്‍ ആര്‍.വി.പി. ആയി. ആര്‍.വി.പി. എന്ന നിലയില്‍ കണ്വന്‍ഷനു ഏറ്റവും കൂടുതല്‍ ഫാമിലി രജിസ്‌ടേഷന്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു.

ഫോമയുടെ എമ്പയര്‍ റീജിയന്റെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് കമ്യുണിറ്റി കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.

വൈ.എം.എ. അടുത്തയിടക്ക് പഴയിടം മോഹനൻ നമ്പുതിരിയെ കൊണ്ടുവന്ന്  ഓണസദ്യ ഒരുക്കിയത് ഏറെ അഭിനന്ദനങ്ങൾ നേടുകയുണ്ടായി.

സംഘടനയില്‍കൂടി ഒട്ടനവധി സാധുക്കള്‍ക്ക് കൈത്താങ്ങാകാന്‍ സാധിച്ചു. അതില്‍ എടുത്ത് പറയേണ്ട ഒന്നാണ് പാവപ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനവസ്തുക്കള്‍ എത്തിച്ചു നല്‍കുവാന്‍ കഴിഞ്ഞത്.

യോങ്കേഴ്സ് മലയാളി അസോസിയേഷനില്‍ നിന്നും ഒരു തുക സമാഹരിച്ച് കാന്‍സര്‍ സെന്ററിനു നല്‍കുവാന്‍ സാധിച്ചു. അതുപോലെ തന്നെ ഫോമയുടെ എമ്പയര്‍ റീജ്യന്‍ കണ്‍വന്‍ഷന്‍ ചെയര്‍ ആയിരിക്കുമ്പോള്‍ ആര്‍.സി.സി. പ്രോജക്ടിനു പതിനായിരം ഡോളര്‍ സമാഹരിച്ചു നല്‍കി.

എല്ലാ നല്ല പ്രവർത്തനങ്ങളും കൂടുതൽ ഊർജസ്വലമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രദീപ് നായർ ഉറപ്പു പറയുന്നു.

പ്രദീപ് നായരുടെ സ്ഥാനാര്ഥിത്വത്തെ പ്രസിഡന്റ് സ്ഥാനാർഥി തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡന്റ് സ്ഥാനാർഥി സണ്ണി കല്ലൂപ്പാറ, ജോ. സെക്രട്ടറി സ്ഥാനാർഥി പ്രിൻസ് നെച്ചിക്കാട്ട്, ജോ. ട്രഷറർ സ്ഥാനാർഥി അമ്പിളി സജിമോൻ തുടങ്ങിയവർ സ്വാഗതം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക