Image

യുവനേതാവ്  ലിൻന്റോ  ജോളി  ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 16 November, 2023
യുവനേതാവ്  ലിൻന്റോ  ജോളി  ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു

ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ   ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ്  ആയി സ്പോർട്സ് താരവും യുവ വ്യവസായ സംരംഭകനുമായ  ലിൻന്റോ  ജോളി മത്സരിക്കുന്നു. ഫ്ലോറിഡ കൺവെൻഷന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു കരുത്തു കാണിച്ച ലിൻന്റോ   കൺവെൻഷന്റെ
 ആദ്യത്തെ പ്ലാറ്റിനം സ്പോൺസർ ആയി  മുന്നോട്ട് വന്ന് അതിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

 ഫ്ലോറിഡയിലെ മാഡ് (MAD ) എന്ന മലയാളീ സംഘടനയുടെ സ്ഥപക അംഗവും അതിന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടി ആണ് ലിൻന്റോ  . ചെറിയ സമയം കൊണ്ട് മാഡ് എന്ന സംഘടനയെ ഫ്ലോറിഡ മലയാളികൾ നെഞ്ചിൽ ഏറ്റിയതു ലിൻന്റോയുടെ പ്രവർത്തനം ഒന്നുകൊണ്ടു മാത്രമാണ്. ഈ അസോസിയേഷന്റെ പ്രവർത്തനം  മറ്റുള്ള സംഘടനകൾക്കു മാതൃകയാക്കാൻ കഴിയത്തക്ക ഒരു പ്രവർത്തനമാണ് ലിൻന്റോയുടെ നേതൃത്വത്തിൽ നടക്കുന്നത് . അങ്ങനെ ലിൻന്റോ  ഫ്ലോറിഡ മലയാളികളുടെ  പ്രിയങ്കരനായ നേതാവായി ഇതിനോടകം മാറിക്കഴിഞ്ഞു.

ഒരു സംഘാടകൻ എന്നതിന് ഉപരി നല്ല ഒരു വ്യവസായ സംരംഭകൻ കൂടിയാണ് ലിൻന്റോ  . ഗ്യാസ് സ്റ്റേഷനും  കൺവീനിയന്റ് സ്റ്റോറുകളുടെയും   ശൃംഖലകളുള്ള ഒരു  വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് .  കേരളാ ക്രിക്കറ്റ് സ്കൂൾ സ്റ്റേറ്റ് ടീം മെംബറും ആയിരുന്ന ലിൻഡോ  അമേരിക്കയിൽ എത്തിയ ശേഷവും   വിവിധ സ്ഥലങ്ങളിൽ സ്പോർട്സ് ടൂർമെൻറ് സംഘടിപ്പിക്കുന്നതിലും അതിനു  നേതൃത്വം കൊടുക്കുന്നതിലും മുന്നിൽ തന്നെയാണ് .  ക്രിക്കറ്റ് , വോളിബാൾ , ഫുട്ബാൾ , വള്ളം കളി തുടങ്ങിയ    സ്പോർട്സ്കൾക്ക് ടൂർമെൻറ് സംഘടിപ്പിക്കുന്നതിൽ ലിൻന്റോ  നേതൃത്വം നൽകിവരുന്നു.  

 അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ലിൻഡോ  ഫൊക്കാനയിലേക്ക് വരുന്നത് . ഫൊക്കാനയുടെ  ഒരു ഭാവി വാഗ്ദാനമാണ്  ലിൻന്റോ .

കോട്ടയം കറുകച്ചാൽ   സ്വദേശിയായ  ലിൻന്റോ    2003 മുതൽ അമേരിക്കയിൽ പ്രവർത്തിക്കുന്നു .    ഭാര്യ സ്മിത ലിൻന്റോ  . മക്കൾ: ഹാന, ഹായ , ഹായൻ  എന്നിവർക്കൊപ്പം ഡേറ്റോണ  ബീച്ചിൽ ആണ് താമസം .

ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക്  തയാർ എടുക്കുബോൾ, ലിൻന്റോയുടെ     പ്രവർത്തന പരിചയവും യുവത്വവും സംഘടനക്ക് ഒരു  മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ഫ്ലോറിഡയിൽ   നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ ലിൻന്റോ  ജോളിയുടെ    നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, ലിന്റോ  ജോളിയുടെ   സ്ഥാനാർത്ഥിത്വം     യുവത്വത്തിന്     കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്. ഫ്ലോറിഡ റീജിയനിൽ  നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ലിൻന്റ  ജോളിയെ തുണക്കുന്നു.      കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,  മനോജ് മാത്യു  , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍  എന്നിവർ  ലിൻന്റോ   ജോളിക്ക്  വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക