Image

ഡോ.ഷിബു തോമസ്, ഡോ. ലെസ്ലി  വര്‍ഗീസ് എന്നിവര്‍  നയിക്കുന്ന ഫാമിലി സെമിനാര്‍ നവംബര്‍ 24ന്  ഡാളസില്‍. 

ബാബു  പി സൈമണ്‍  Published on 17 November, 2023
 ഡോ.ഷിബു തോമസ്, ഡോ. ലെസ്ലി  വര്‍ഗീസ് എന്നിവര്‍  നയിക്കുന്ന ഫാമിലി സെമിനാര്‍ നവംബര്‍ 24ന്  ഡാളസില്‍. 

ഡാളസ്:  ഡോ.ഷിബു തോമസ്, ഡോ. ലെസ്ലി  വര്‍ഗീസ് എന്നിവര്‍  നയിക്കുന്ന ഫാമിലി സെമിനാര്‍ നവംബര്‍ 24ന് ഡാലസില്‍ രാവിലെ 10 മുതല്‍ നടത്തപ്പെടുന്നു. ഷാരോണ്‍ ഫെലോഷിപ്പ്  ചര്‍ച്ച് ഡാളസ് ( 940 Barnes Bridge Rd, Mesquite TX 75150) മീറ്റിങ്ങിന് ആതിഥേയത്വം വഹിക്കും. 'കണ്ണികള്‍  തമ്മില്‍ ബന്ധിപ്പിക്കുക'  എന്ന വിഷയമാണ്  ചര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 

കാല്‍വറി അസംബ്ലി ചര്‍ച്ച ഓഫ് ഗോഡ് അറ്റ്‌ലാന്റായുടെ  മുതിര്‍ന്ന പാസ്റ്ററാണ് ഡോ. ഷിബു തോമസ്.  കണ്‍വെന്‍ഷന്‍ പ്രാസംഗികന്‍, ക്രിസ്തീയ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഡോക്ടര്‍ ഷിബു. സെറംപോര്‍  യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവ ശാസ്ത്രപഠനത്തില്‍ ബിരുദം നേടിയിട്ടുള്ള പാസ്റ്റര്‍ ഷിബു, പെന്തകോസ്റ്റ് തിയോളജിക്കല്‍ സെമിനാരി, ഇന്റര്‍നാഷണല്‍ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര  ബിരുദങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ട്രിനിറ്റി തിയോളജിക്കല്‍ സെമിനാരിയുടെ മാനേജിംഗ് ഡയറക്ടറായും ഡോ.ഷിബു തോമസ് പ്രവര്‍ത്തിച്ചുവരുന്നു. 

ഡോ. ലെസ്ലി  വര്‍ഗീസ്, ഡാളസ് അസംബ്ലി ഓഫ് ഗോഡിന്റ്റ പാസ്റ്റര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. മാര്യേജ് ആന്‍ഡ് ഫാമിലി കൗണ്‍സിലിംഗ് എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ക്രിസ്ത്യന്‍ കൗണ്‍സിലര്‍ കൂടിയാണ് ഡോക്ടര്‍ ലെസ്ലി വര്‍ഗീസ്. 

കുടുംബത്തിനുള്ളില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും ക്രിസ്തു കേന്ദ്രീകൃതമായ ഒരു കുടുംബത്തെ എങ്ങനെ വാര്‍ത്തെടുക്കാം  എന്നും പഠിപ്പിക്കുകയാണ് ഈ മീറ്റിംഗ് ഉദ്ദേശമെന്ന് ചുമതലക്കാര്‍ അഭിപ്രായപ്പെട്ടു. റവ. സ്റ്റീഫന്‍ വര്‍ഗീസ്, പാസ്റ്റര്‍ ഫിന്നി വര്‍ഗീസ്  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മീറ്റിങ്ങിന്റെ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുവരുന്നു. പ്രവേശനം സൗജന്യമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫാമിലി സെമിനാറിനെ കുറിച്ച് കൂടുതലായി അറിയുവാന്‍ താല്പര്യപ്പെടുന്നവര്‍ പാസ്റ്റര്‍ തോമസ് ജോണ്‍ (214) 500-8566,  http://www.sharondallas.org  മുഖേന ബന്ധപ്പെടേണ്ടതാണ് എന്ന് ചുമതലക്കാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക