Image

റോസലിൻ കാർട്ടർ അന്തരിച്ചു; ജീവിതത്തിലെ തുല്യ  പങ്കാളി ആയിരുന്നുവെന്നു ജിമ്മി കാർട്ടർ (പിപിഎം) 

Published on 20 November, 2023
റോസലിൻ കാർട്ടർ അന്തരിച്ചു; ജീവിതത്തിലെ തുല്യ  പങ്കാളി ആയിരുന്നുവെന്നു ജിമ്മി കാർട്ടർ (പിപിഎം) 

മുൻ യുഎസ് പ്രഥമവനിത റോസലിൻ കാർട്ടർ 96 വയസിൽ നിര്യാതയായി. ജോർജിയ പ്ലെയിൻസിലെ വീട്ടിൽ ഭർത്താവ് ജിമ്മി കാർട്ടർക്കൊപ്പം ഹോസ്പിസ് കെയറിൽ പ്രവേശിച്ചതു രണ്ടു ദിവസം മുൻപ് മാത്രം ആയിരുന്നു. 

ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്കാണ് അന്ത്യമുണ്ടായതെന്നു കാർട്ടർ സെന്റർ പറഞ്ഞു.

ജിമ്മി കാർട്ടർ പ്രസ്താവനയിൽ പറഞ്ഞു: "ഞാൻ ജീവിതത്തിൽ നേടിയ എല്ലാറ്റിലും എന്റെ തുല്യ പങ്കാളി ആയിരുന്നു റോസലിൻ. എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവർ ഉചിതമായ ഉപദേശവും പ്രോത്സാഹനവും നൽകി. റോസലിൻ ഈ ലോകത്തു ഉണ്ടായിരുന്നപ്പോൾ ഒരാൾ എന്നെ സ്നേഹിക്കയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്നെനിക്കു അറിയാമായിരുന്നു." 

ജൂലൈയിലാണ് കാർട്ടർ ദമ്പതിമാർ 77ആം വിവാഹ വാർഷികം ആഘോഷിച്ചത്. 2021ൽ അവർ യുഎസിൽ ഏറ്റവും കാലം ജീവിച്ച പ്രഥമ ദമ്പതിമാരായി.  

ജിമ്മി കാർട്ടർക്കു കഴിഞ്ഞ മാസം 99 വയസ് ആയിരുന്നു. ഫെബ്രുവരിയിൽ അദ്ദേഹം ഹോസ്‌പിസ് കെയറിൽ പ്രവേശിച്ചു. 

കാർട്ടർ ദമ്പതിമാരുടെ നാലു മക്കളും 11 പേരക്കുട്ടികളും അവരുടെ മക്കളായ 14 പേരും ജീവിച്ചിരിപ്പുണ്ട്. 

മാർച്ചിൽ ഡിമെൻഷ്യ ബാധിച്ചതായി കണ്ടെത്തിയ റോസലിൻ കാർട്ടർ ദീർഘകാലമായി മാനസികാരോഗ്യ വിഷയങ്ങളിൽ ഊർജിതമായി പ്രവർത്തിച്ചിരുന്നു. കാർട്ടർ സെന്ററിന്റെ സഹസ്ഥാപകയാണ്. ലോക സമാധാനവും ആരോഗ്യവുമാണ് സെന്ററിന്റെ ലക്ഷ്യങ്ങൾ. 

Rosalynn Carter passes away 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക