Image

അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

സിജോയ് പറപ്പള്ളില്‍ Published on 21 November, 2023
 അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

ബാള്‍ട്ടിമോര്‍: തങ്ങളുടെ സമയവും കഴിവുകളും മറ്റുള്ളവര്‍ക്കായി പങ്കുവെക്കണമെന്നും അവരുടെ ജീവിതത്തില്‍ ഓരു തിരി വെളിച്ചമായി മാറുവാന്‍ സാധിക്കണമെന്നും ചിക്കാഗോ രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട്. ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാമത് വാര്‍ഷികാഘോഷങ്ങള്‍, ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷന്‍ ലീഗിലെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യേശുക്രിസ്തുവാകുന്ന പ്രകാശത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ ഏവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി ടിന്‍സണ്‍ തോമസ്, ബാള്‍ട്ടിമോര്‍ ഇടവക വികാരി ഫാ. വില്‍സണ്‍ ആന്റണി, ബാള്‍ട്ടിമോര്‍ യൂണിറ്റ് പ്രസിഡന്റ് ഏബി ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന സെമിനാറില്‍ രൂപതാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ ക്ളാസ്സുകള്‍ നയിച്ചു. മിഷന്‍ ലീഗ് ബാള്‍ട്ടിമോര്‍ യുണിറ്റ് ഓര്‍ഗനൈസര്‍ ബിനു സെബാസ്റ്റിന്‍ സ്വാഗതവും യുണിറ്റ് സെക്രട്ടറി കിരണ്‍ ചാവറ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.

ബാള്‍ട്ടിമോര്‍ ഇടവക വികാരി ഫാ. വില്‍സണ്‍ ആന്റണി, ബാബു പ്ലാത്തോട്ടത്തില്‍, ജോവി വല്ലമറ്റം, തോമസ് വര്‍ഗീസ്, ഷെല്‍വിന്‍ ഷാജന്‍, സോളി എബ്രാഹം, ബിനു സെബാസ്റ്റിന്‍, ജിനിതാ ജോമി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക