Image

'കാതല്‍' ഉള്‍ക്കണ്ണിനാല്‍ കാണേണ്ട ചിത്രം

Published on 24 November, 2023
'കാതല്‍' ഉള്‍ക്കണ്ണിനാല്‍ കാണേണ്ട ചിത്രം

കാതല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രണയചിത്രമാണെ് പെട്ടൈന്ന് തോന്നിയേക്കാം. എന്നാല്‍ ചിത്രം കണ്ടിറങ്ങുമ്പോഴാണ് ഒരു വ്യക്തിയുടെ ഉള്ളിലുള്ള യഥാര്‍ത്ഥ സ്വത്വമാണ് കാതല്‍ എന്നു  മനസിലാകും. എത്രയേറെ ചിന്തിച്ചിട്ടാകും ഇത്രയും അര്‍ത്ഥവത്തായ ഒരു ശീര്‍ഷകം തന്നെ ഈ ചിത്രത്തിന് നല്‍കിയിട്ടുള്ളത്. 

ഒരര്‍ത്ഥത്തില്‍ പുറമേയ്ക്ക് നിശ്ചലവും എന്നാല്‍ ആഴങ്ങളിലേക്ക് ചെല്ലുമ്പോള്‍ അതിസങ്കീര്‍ണ്ണവുമായ മനുഷ്യമനസിന്റെ വിവിധ തലങ്ങളാണ് ഈ ചിത്രത്തില്‍ കാണാനാവുക. ഉള്ളിന്റെയുള്ളില്‍ താന്‍ ആരാണെന്ന ബോധ്യം, ഇണയോടുളള സ്‌നേഹവും പ്രണയവും. അത് ഉപരിപ്‌ളവമാണോ അല്ലയോ എന്ന തിരിച്ചറിവ്. ഇങ്ങനെ ഒരുപാട് കാര്യങ്ങളുടെ സത്തയാണ് കാതല്‍. 

മാത്യു ദേവസി(മമ്മൂട്ടി) എന്ന റിട്ടയേര്‍ഡ് സഹകരണ ബാങ്ക് ജീവനക്കാരന്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഇലക്ഷന്‍ സമയത്ത് സ്ഥാനാര്‍ത്ഥികളെ പുകഴ്ത്തലും ഇകഴ്ത്തലും ഒക്കെയുണ്ടാകും. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു വാര്‍ത്ത പരക്കുന്നു. മാത്യുവിനെ പോലും ഞെട്ടിച്ചു കൊണ്ട് അപ്പോള്‍ മാത്രം അറിയുന്ന ഒരു വാര്‍ത്ത. മാത്യുവിന്റെ ഭാര്യ ഓമന വിവാഹ മോചനത്തിന് കേസ് കൊടുത്തിരിക്കുന്നു. കാരണം മാത്യുവിന് തങ്കന്‍ എന്ന തന്റെ ആസുഹൃത്തുമായി വഴി വിട്ട ബന്ധമുണ്ടെന്ന പേരില്‍. 

സ്വവര്‍ഗ പ്രണയം എന്ന വിഷയമാണ് ചിത്രത്തിന്റെ കാതലായ ത്രഡ് എന്നറിഞ്ഞിട്ടും കഥാപാത്രത്തെ സ്വീകരിക്കാന്‍ മമ്മൂട്ടി എന്ന നടന്‍ കാണിച്ച ധൈര്യമാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുത്. സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട മമ്മൂട്ടിയെ സംബന്ധിച്ച് അഭിനയിക്കാത്ത കഥാപാത്രങ്ങളില്ല. പ്രായം എഴുത്തിരണ്ടായിട്ടും വ്യത്യസ്തമായ കഥാപാത്രങ്ങളെ എത്തിപ്പിടിക്കാനും അഭ്രപാളികളില്‍ അനശ്വരമാക്കുന്നതിനുമുള്ള ഈ നടന്റെ ഇനിയും അടങ്ങാത്ത അഭിനിവേശമാണ് കാതലിലെ മാത്യു ദേവസ്സി.  അതിസൂക്ഷ്മമായ ഭാവങ്ങളും നോട്ടവും എന്തിന് പുരികം കൊണ്ടുള്ള ഒരു ചലനം പോലും അര്‍ത്ഥഗംഭീരമായ അഭിനയമുഹൂര്‍ത്തങ്ങളാവുകയാണ്. 

മലയാളത്തില്‍ മികച്ച നടിമാരുണ്ടായിട്ടും എന്തുകൊണ്ടാണ് ഓമനയാകാന്‍ ജ്യോതികയെത്തിയത് എതിന് ഉത്തരം കണ്ടെത്തണമെങ്കില്‍ ഈ ചിത്രത്തിലെ അവരുടെ അഭിനയം കാണുക തന്നെ വേണം. വളരെ സങ്കീര്‍ണ്ണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ആവശ്യപ്പെടുന്ന കഥാപാത്രം. നില്‍ക്കുത് മമ്മൂട്ടിയെ അഭിനയ ചക്രവര്‍ത്തിക്കു മുന്നില്‍. പക്ഷേ തഴക്കവും പഴക്കവും വന്ന ഒരു നടിയെ പോലെ കഥാപാത്രത്തിന്റെ ഉളളറിഞ്ഞ് നിറം പകരാന്‍ ജ്യോതികക്ക് കഴിഞ്ഞു. തങ്കന്‍ ആയെത്തിയ സുധി കോഴിക്കോട്, മമ്മൂട്ടിയുടെ  അച്ഛനായെത്തിയ പണിക്കര്‍ ചേട്ടന്‍ എിവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി. 

ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണിനു ശേഷം ഒരിക്കല്‍ കൂടി ജിയോ ബേബി എന്ന സംവിധായകന്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ആണ്‍ കോയ്മയുടെ അടുക്കളയില്‍ പച്ചക്കറി അരിഞ്ഞും അരച്ചും എച്ചില്‍ കഴുകിയും  രാപ്പകല്‍ കഷ്ടപ്പെടുന്ന, കിടപ്പറയില്‍ സെക്‌സിനെ കുറിച്ച് തുറന്ന് സംസാരിക്കുതോടെ അനഭിമതയാകുന്ന, ഒടുവില്‍ എഴുതിചേര്‍ക്കപ്പെട്ട വിലക്കുകള്‍ മറികടന്ന് സ്വാതന്ത്ര്യത്തിലേക്ക് നടക്കുന്ന സ്ത്രീജീവിതത്തെ അതിമനോഹരമായി വരച്ചു കാട്ടിയ സംവിധായകനാണ് അദ്ദേഹം. നമുക്കു ചുറ്റും എവിടെയും കാണാവുന്ന് സ്ത്രീജീവിതം, നമ്മള്‍കാണാതെ പോയത് അതാണ് അദ്ദേഹം നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇതു പോലെ തന്നെയാണ് മാത്യുവിനെ പോലുളള മനുഷ്യരോട്  നമ്മള്‍ കാണിക്കുന്ന അകല്‍ച്ചയും വെറുപ്പും യഥാര്‍ത്ഥത്തില്‍ അവര്‍ അത് അര്‍ഹിക്കുുണ്ടോ എാെരു ചോദ്യവും ഉയരുന്നുണ്ട്. അത്രയ്ക്ക് കൃത്യമായി പ്രമേയത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ ത െമമ്മൂട്ടിയെന്ന അതുല്യ നടന്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്വവര്‍ഗ്ഗാനുരാഗത്തെ അതിന്റെ ഗൗരവം അല്‍പ്പവും ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് സംവിധായകന്റെ വിജയം. എനിക്ക് പേടിയായിരുന്നുുവെന്ന് മാത്യു പറയുമ്പോള്‍ സമൂഹമാണ് പ്രതികൂട്ടിലാവുത്. ആരോടും പറയാതെ ഉള്ളില്‍ നിന്നും പുറത്തേക്ക് വരാന്‍ വെമ്പല്‍ കൊള്ളുന്ന, പുറത്തു ഇരുമ്പിന്റെ കരുത്തുള്ള വിലക്കുകളുമായി നില്‍ക്കുന്ന സമൂഹത്തെ ഭയന്ന് അടിച്ചമര്‍ത്തപ്പെട്ട സ്വത്വവുമായി കഴിയേണ്ടി വരുന്നവര്‍. മാത്യുവിന്റെ ജീവിതം അങ്ങനെയുള്ള മനുഷ്യരുടെ ഹൃദയ വിലാപങ്ങളിലേക്കു കൂടി നമ്മെ നയിക്കുന്നുുണ്ട്. 

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ാണ് തിരക്കഥ രചിച്ചിട്ടുള്ളത്. ഇതിന്റെ കരുത്തു കൂടി ചേര്‍ന്നതാണ് ചിത്രത്തിന്റെ കാതല്‍. കൂടാതെ രണ്ടു പ്രധാന വേഷങ്ങളിലും ഇവര്‍ എത്തിയിട്ടുണ്ട്. അഭിനയത്തിലും തങ്ങള്‍ക്ക് തിളങ്ങാനാകും എന്നു തെളിയിച്ചു. സാലു.കെ.തോമസിന്റെ ഛായാഗ്രഹണവും മാത്യൂസ് പുളിക്കന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചതായി. 

നമ്മള്‍ കടന്നു പോകുന്ന വഴികളിലെവിടെയൊക്കെയോ, മാത്യുവിനെ പോലുള്ളവരെ നമുക്ക് കാണാനാകും. അവര്‍ ആരാണെ് തിരിച്ചറിയാനും അംഗീകരിക്കാനും കഴിയണം. അവരുടെ കാതല്‍ എന്താണെ്. സമൂഹം ഉള്‍ക്കണ്ണു കൊണ്ട് കാണേണ്ട ചിത്രമാണിത്.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക