Image

ഫൊക്കാനയുടെ പ്രമുഖ നേതാവ്  കോശി കുരുവിള   റീജിയണൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 24 November, 2023
ഫൊക്കാനയുടെ പ്രമുഖ നേതാവ്  കോശി കുരുവിള   റീജിയണൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു

ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രമുഖ നേതാവ്  കോശി കുരുവിള 2024-2026 ഭരണസമിതിയിൽ  ന്യൂ ജേഴ്സി റീജിയണൽ വൈസ് പ്രസിഡന്റ് ആയി  മത്സരിക്കുന്നു.  ന്യൂ ജേസിയിലെ   പ്രമുഖ സംഘടനയായ കേരള കൾച്ചറൽ ഫോറത്തിന്റെ മുൻ   പ്രസിഡന്റ് കൂടിയാണ് കോശി കുരുവിള. അമേരിക്കൻ മലയാളീ സമൂഹത്തിൽ   ഏവർക്കും സുപരിചതനാണ്‌ .   സജിമോൻ ആന്റണി  നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായിട്ടാണ്  മത്സരിക്കുന്നത്.

ഫൊക്കാനയുടെ കരുത്തുറ്റ നേതാവ് ,മികച്ച സംഘടനാ പാടവം,  സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ   തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബേർ ആയിന്ന കോശി കുരുവിള ഫൊക്കനയുടെ  രെജിസ്ട്രേഷൻ ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്.  വിവിധ  കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗവുംമായിരുന്ന കോശി കുരുവിള  എല്ലാ ഫൊക്കാനക്കാരുടെയും മിത്രമാണ്.

കെ.സി.എഫിന്റെ  രണ്ട് വർഷം  പ്രസിഡന്റ് ആയി സേവനം ചെയ്‌ത  കോശി കുരുവിള അസോസിയേഷന്റെ  മിക്ക   സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് , അദ്ദേഹം പ്രസിഡന്റ ആയിരിക്കുബോൾ കെ.സി.എഫിന്റെ പ്രവത്തനം  അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയാക്കി  വളർത്തുന്നതിന്  കഴിഞ്ഞു . കോശി കുരുവിളയുടെ  നേതൃത്വത്തിൽ KCF നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം ബര്‍ഗന്‍ഫീല്‍ഡിലെ കലാസാംസ്‌ക്കാരിക രംഗത്തെ നിറസാനിദ്യമാണ്.

US  ഗവൺമെന്റിന്റെ പാസ്പോര്ട്ട് പ്രോഗ്രാം മാനേജർ ആയി ജോലിചെയ്തിരുന്ന അദ്ദേഹം സ്ബറി ഡെവലപ്പ്‌മെന്റ്  കോർപറേഷന്റെ LLC പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. നിരവധി പുരസ്‌കാരങ്ങളും  അവാർഡുകളും നേടിയിട്ടുള്ള അദ്ദേഹം   ഭാര്യ മേരി കോശി യും രണ്ട് കുട്ടികളും രണ്ടു ഗ്രാൻഡ് ചിൽഡ്രനും ഉള്ള അദ്ദേഹം ന്യൂ ജേഴ്സിയിലെ പാരമസ്സിൽ ആണ് താമസം.

മാറ്റങ്ങൾ സംഘടനകളിൽ  ആവിശ്യമാണ് . ഫൊക്കാനയിൽ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക്  തയാർ എടുക്കുബോൾ, കോശി കുരുവിളയുടെ   പ്രവർത്തന പരിചയവും സംസ്കരിക  രംഗത്തുള്ള പരിചയവും   ഫൊക്കാനക്ക്  ഒരു  മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ന്യൂ ജേഴ്സിയിൽ     നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ കോശി കുരുവിളയുടെ     നോമിനേഷനെ പിൻന്താങ്ങുന്നു.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, കോശി കുരുവിളയുടെ സംസ്കരിക  രംഗത്തുള്ള പരിചയവും നേതൃത്വ  പാടവത്തിനും     കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ന്യൂ ജേഴ്സി   റീജിയനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ കോശി കുരുവിളയുടെ   മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,     മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  , സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി   എന്നിവർ   കോശി കുരുവിളക്കു വിജയാശംസകൾ നേർന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക