Image

സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളീ അസ്സോസിയേഷന്‍ നടത്തിയ മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യയും സംവാദവും വേറിട്ട ഒരു അനുഭവമായി മലയാളികള്‍ക്ക് 

Published on 27 November, 2023
സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളീ അസ്സോസിയേഷന്‍ നടത്തിയ മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യയും സംവാദവും വേറിട്ട ഒരു അനുഭവമായി മലയാളികള്‍ക്ക് 

സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളീ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യയും സംവാദവും സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയിലെ മലയാളി സമൂഹത്തിന് മറക്കാന്‍ പറ്റാത്ത വേറിട്ട ഒരു അനുഭവമായി. സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ അസ്സോസിയേഷന്‍ പ്രസിഡന്റും, ഫോമാ നാഷ്ണല്‍ കമ്മിറ്റി മെംബറും കൂടി ആയ ശ്രീ. അജേഷ് ബാലാനന്ദന്‍, സെക്രട്ടറി വിഷ്ണു പ്രതാപ്, തലപില്‍ അടങ്ങിയ കമ്മറ്റി ആണ് കാവ്യസന്ധ്യ സംഘടിപ്പിച്ചത്.

മലയാള മിഷന്‍ ഡയറക്ടര്‍ കൂടിയ ആയ ശ്രീ.മുരുകന്‍ കാട്ടാക്കട മലയാള ഭാഷയുടെയും, സംസ്‌കാരത്തിന്റെ മഹാത്മ്യം പകര്‍ന്നത് മലയാളി സമൂഹം ഏറെ ഉദ്വേഗത്തോടെ ആണ് ശ്രവിച്ചത്. മലയാള മിഷന്റെ നേതൃത്വത്തില്‍ അസ്സോസിയേഷന്‍ മുമ്പാകെ എടുത്ത് ഉടന്‍ തന്നെ മലയാളം ക്ലാസ്സ് ആരംഭിക്കണമെന്നും അതിനായി മലയാളിമിഷന്റെ എല്ലാവിധ പിന്‍തുണയും ശ്രീ.മുരുകന്‍ കാട്ടാക്കട വാഗ്ദാനം ചെയ്തു. ഡിസംബര്‍ മാസത്തില്‍ തന്നെ മലയാളം ക്ലാസ് ആരംഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് പ്രസിഡന്റായി അജേഷ് ബാലാനന്ദന്‍ അദ്ദേഹത്തിന് ഉറപ്പ നല്‍കി. മലയാളി സമൂഹത്തിനു വേണ്ടി അമേരിക്കയിലും, കേരളത്തിലും വളരെ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ അമേരിക്കയിലെ മറ്റ് ഇതര മലയാളി അസ്സോസിയേഷന് മാതൃകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും, മലയാളി സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസ്സോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ് എന്നും തുടര്‍ന്നും പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ശ്രീ.മുരുകന്‍ കാട്ടാക്കട അഭിപ്രായപ്പെട്ടു.

ശ്രീമതി സ്വപ്‌ന സതീഷ്, സതീഷ്, ശ്രീജ അജിത്, അന്നമ്മ മാപ്പിളശ്ശേരി, മോളി തോമസ്, ബോബി മാമന്‍, ബിനുപ് കുമാര്‍ ശ്രീധര്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റി ആണ് കാവ്യസന്ധ്യക്ക് ചുക്കാന്‍ പിടിച്ചത്. അസ്സോസിയേഷന്‍ ട്രഷറര്‍. നീനു വിഷ്ണു കാവ്യസന്ധ്യക്ക് ആശംസകള്‍ നേര്‍ന്നു.

ശ്രീ. തോമസ് ടി ഉമ്മന്‍ അസോസിയേഷന്‍ നടത്തിയ കാവ്യസന്ധ്യ ഏറെ ആസ്വാദ്യകരമാണ് എന്ന് അഭിപ്രായപ്പെട്ടു. സെക്രട്ടറി ശ്രീ.വിഷ്ണു പ്രതാപ് കാവ്യസന്ധ്യയില്‍ വന്ന ഓരോരുത്തര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക