Image

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു

Published on 28 November, 2023
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു

10, 12 ക്ളാസ്സുകളില്‍ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ 2023 ലെ  കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.  ബഹ്റൈനിലും, കേരളത്തിലും പഠിച്ച 24  കുട്ടികളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹരായത്.

 ബഹ്റൈനില്‍ പഠിച്ച കുട്ടികള്‍ നേരിട്ടും, നാട്ടില്‍ പഠിച്ച കുട്ടികളുടെ  രക്ഷിതാക്കളും ബഹ്റൈന്‍ കാള്‍ട്ടന്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് വിശിഷ്ടാഥികളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.  കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ്  ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിന്‍സ് നടരാജന്‍  ഉത്ഘാടനം ചെയ്തു. ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് അലൂമ്നി പ്രസിഡന്റും , അല്‍ മൊയ്ദ് എയര്‍ കണ്ടിഷനിംഗ് ജനറല്‍ മാനേജറുമായ ഹാരിസ് മോന്‍ മുഖ്യാതിഥിയായും,  എഴുത്തുകാരി മായാ കിരണ്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു.  കെ.പി.എ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്‍ നന്ദിയും അറിയിച്ചു.  കെ.പി.എ വൈ.പ്രസിഡന്റ് കിഷോര്‍ കുമാര്‍, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റര്‍ , അസി. ട്രെഷറര്‍ ബിനു കുണ്ടറ എന്നിവര്‍ സന്നിഹിതരായിരുന്നു. അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ  ആയ  സലിം തയ്യില്‍,  അനൂബ് തങ്കച്ചന്‍, നവാസ് കുണ്ടറ, ജ്യോതി പ്രമോദ്, നവാസ് കരുനാഗപ്പള്ളി,  കൃഷ്ണകുമാര്‍, അനില്‍കുമാര്‍, ചില്‍ഡ്രന്‍സ് പാര്‍ലമെന്റ് മെംബേര്‍സ്  എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു
XII-parent
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു
X-group
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു
Inauguration
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു
X-parent
കെ.പി.എ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് 2023 അവാര്‍ഡുകള്‍ സമ്മാനിച്ചു
X-student
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക