Image

അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍  ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവ : വിവേക് രാമസ്വാമി

Published on 30 November, 2023
അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍  ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവ : വിവേക് രാമസ്വാമി

ഹൂസ്റ്റണ്‍: അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍  മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്ന്  അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവക് രാമസ്വാമി.  ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതു തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരൊറ്റ തലമുറയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാനും കയറ്റങ്ങള്‍  കയറുവാനും അമേരിക്കയില്‍ ഇന്ത്യന്‍ സമൂഹത്തിന് സാധിച്ചിരിക്കുന്നു. അമേരിക്കയുടെ രണ്ടാം രാഷ്ട്രപതി ജോണ്‍ ആഡംസ് പിന്നീട്  സംസ്‌കൃതത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും പണ്ഡിതനായി എന്ന വസ്തുത ഇന്ന് പല അമേരിക്കക്കാരെയും അതിശയിപ്പിക്കുന്നെങ്കിലും അതില്‍ അതിശക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടിത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്ക്ക് പങ്കുവയ്ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. വിവേക് രാമസ്വാമി പറഞ്ഞു.

ഭഗവാന്റെ പണിയായുധമായി നാം പലപ്പോഴും പാത്രീഭവിക്കുമ്പോള്‍ നവീനമായ ചിന്താഗതികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടി വരും.ഇതാണ് ഭഗവദ്ഗീതയുടെയും സന്ദേശം:  ആ പാഠങ്ങളാണ് ഇന്നെന്നെ വ്യവസായ ജീവിതത്തിനുമപ്പുറം ഈ രാജ്യത്തെ നയിക്കുവാനും പുനഃസംയോജിപ്പിക്കുകുവാനുള്ള അവസരം തേടാന്‍ പ്രേരിപ്പിക്കുന്നത്. അമ്മയും അച്ഛനും  പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. അച്ഛനെന്നെ പഠിപ്പിച്ചത് 'സത്യം വദ, ധര്‍മ്മം ചര' എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്ക്കുകയും ഊ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നും കരുതുകയും ചെയ്യുന്നു രാമസ്വാമി പറഞ്ഞു. രാമസ്വാമിയുടെ മാതാപിതാക്കളായ രാമസ്വാമിഡ ഡോ ഗീത എന്നിവരെ ചടങ്ങില്‍ ഋഗ്വേദം നല്‍കി ആദരിച്ചു.  മൂന്നു തലമുറകളെ പ്രതിനിധീകരിച്ച് ദേവനന്ദന, ദിവ്യാഉണ്ണി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി എന്നിവരാണ് വേദം കൈമാറിയത്. കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള പൊന്നായ അണിയിച്ചു. കുമ്മനം രാജശേഖരന് കര്‍മ്മയോഗി പുരസ്‌ക്കാരം  ഗൗരി പാര്‍വതി ബായി സമ്മാനിച്ചു.  പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആര്‍ മാധവന്‍ സന്നിഹിതനായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക