Image

യുവനേതാവ്  ധീരജ് പ്രസാദ്  ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 30 November, 2023
യുവനേതാവ്  ധീരജ് പ്രസാദ്  ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ്  ആയി മത്സരിക്കുന്നു

ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ബോസ്റ്റൺ  റീജിയന്റെ റീജണൽ വൈസ് പ്രസിഡന്റ് ആയി   ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്  ധീരജ് പ്രസാദ്  മത്സരിക്കുന്നു. ബോസ്റ്റൺ ഏരിയയിലെ സമുഖ്യ സംസ്കരിക രംഗങ്ങളിലെ നിറ സാനിദ്യമായ ധീരജ് , ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകനും ആണ്.ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷന്റെ  മുൻ പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ധീരജ്  മികച്ച സംഘാടകനെന്നതിലുപരി അറിയപ്പെടുന്ന   ഒരു കലാകാരനും കൂടിയാണ്  .    പല പ്രോഫെഷണൽ നടകങ്ങളിലും അഭിനയിച്ചിട്ടുള്ള ധീരജ്    ബോസ്റ്റണിലെ കമ്മ്യൂണിറ്റി തീയറ്ററിലെ അഭിനയതാവ് കൂടിയാണ്.  

കേരളത്തിൽ നിന്നും എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ ധീരജ് അമേരിക്കയിൽ നിന്നും MBA ഡിഗ്രിയും നേടിയിട്ടുണ്ട് . സീബ്ര ടെക്‌നോളജീസിൽ സെയിൽസ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഭാര്യ അശ്വതി , കുട്ടികൾ വിസ്മയ്  , ആയുഷ്  എന്നിവർക്കൊപ്പം ബോസ്റ്റണിൽ ആണ് താമസം.

 കരുത്തുറ്റ നേതാവ് ,മികച്ച സംഘടനാ പാടവം,  സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ   തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത നേതാവാണ് ധീരജ് പ്രസാദ്. ധീരജിന്റെ പ്രവർത്തന പാടവം ബോസ്റ്റൺ ഏരിയായിൽ ഫൊക്കാനക്ക് ഒരു മുതൽകൂട്ട് ആവുമെന്ന്കാര്യത്തിൽ യാതൊരു സംശയവും ഇല്ല.  

 അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് ധീരജ് ഫൊക്കാനയിലേക്ക് വരുന്നത് . സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും  കലക്കും വേണ്ടി   മാറ്റിവച്ച അതുല്യ പ്രതിഭയാണ് ധീരജ് ,  അദ്ദേഹത്തിന്റെ  പ്രവർത്തനങ്ങൾ യുവ തലമുറക്ക്    മാതൃകയാണ്.

ഒരു സംഘാനയുടെ നിലനിൽപ്പ് തന്നെ കാലത്തിന്  അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും  ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ  തയാർ എടുക്കുബോൾ ധീരജ് പ്രസാദിന്റെ   പ്രവർത്തനം സംഘടനക്ക് മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ ബോസ്റ്റൺ   ഏരിയയിൽ നീന്നും എല്ലാവരും  ഒരേ സ്വരത്തിൽ ധീരജ് പ്രസാദിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.
 
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കൂടി  മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  ധീരജ് പ്രസാദിന്റെ   മത്സരം യുവത്വത്തിനും  അനുഭവ സമ്പത്തിനും കഴിവിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.ബോസ്റ്റൺ  റീജിയനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ ധീരജ് പ്രസാദിന്റെ  മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,     മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു,  സ്റ്റാന്‍ലി ഇത്തൂണിക്കല്‍ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള, ഷാജി  സാമുവേൽ  എന്നിവർ   ധീരജ് പ്രസാദിന്   വിജയാശംസകൾ നേർന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക